General News

കാബുള്‍ സ്‌ഫോടനം - 95 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Sun, Jan 28, 2018

Arabianewspaper 203
കാബുള്‍ സ്‌ഫോടനം - 95 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഘാനിസ്ഥാനിലെ കാബുളില്‍ സ്‌ഫോടക വസ്തു നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ച് 95 പേര്‍ കൊല്ലപ്പെട്ടു,. പോലീസ് ചെക് പോയിന്റിനു സമീപമാണി് ആംബുലന്‍സ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടു പോകുകയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍, സുരക്ഷ സേന പരിശോധനയക്ക് ഒരുങ്ങവെ ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു.


സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ രാജ്യങ്ങളുടെ എംബസികളും ഉള്ള റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. 95 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു,. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.


സംഭവത്തെ വിവിധ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെ നിരപരാധികളുടെ കൂട്ടക്കൊലയെന്നാണ് വിശേഷിപ്പിച്ചത്. താലിബാന്റെ ക്രൂരത ഇനിയും തുടരില്ലെന്നും ട്രംപ് പറഞ്ഞു,


താലിബാനേയും ഇവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളേയും ലോക രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.


ഒരാഴ്ച മുമ്പ് കാബുളിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു, നാല് യുഎസ് പൗരന്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു,. താലിബാനാണ് ഇതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തത്.


അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്ന ആംബുലന്‍സ് ഉപയോഗിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന താലിബാന്‍ മനുഷ്യത്വരഹിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അഫ്ഘാനിസ്ഥാനില്‍ സമാധാനം പുലരാന്‍ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുക മാത്രമാണ് ഇവരുടെ ഉദ്ദേശമെന്നും യുഎസ് വിദേശ കാര്യ സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു.


ഇന്ത്യ., യുഎഇ എന്നീ രാജ്യങ്ങളും സ്‌ഫോടനത്തെ അപലപിച്ചു,

Tags : Kabul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ