General News

ഉത്തര്‍പ്രദേശ് വര്‍ഗീയ സംഘര്‍ഷം - 49 പേര്‍ അറസ്റ്റില്‍

Sun, Jan 28, 2018

Arabianewspaper 235
ഉത്തര്‍പ്രദേശ് വര്‍ഗീയ സംഘര്‍ഷം - 49 പേര്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ കസ്ഗഞ്ചില്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് പോലീസ് 49 പേരെ അറസ്റ്റു ചെയ്തു. കുറ്റവാളികളെ കണ്ടാല്‍ ശക്തമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടു.


ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. തിരംഗ യാത്ര എന്ന പേരില്‍ നടത്തിയ ആഘോഷത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ചന്ദന്‍ ഗുപ്ത (22) എന്ന യുവാവ് കൊല്ലപ്പെട്ടു.,


എബിവിപിയാണ് തിരംഗ യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. മരിച്ച ചന്ദന്‍ ഗുപ്ത കിസ് ഗഞ്ച് കോളേദിലെ കോമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ്. തന്റെ മകന് യാതൊരു രാഷ്ട്രീയ ബന്ധവും ഇല്ലെന്നും പ്രദേശിക സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ചന്ദന്‍ പാവങ്ങള്‍ക്ക് കമ്പിളി പുതപ്പും മറ്റും വിതരണം ചെയ്യുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.


സംഘര്‍ഷത്തില്‍ പരിക്കു പറ്റിയ നൗഷാദ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 


ചന്ദന്‍ ഗുപ്തയുടെ മരണത്തെ തുടര്‍ന്ന് നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരേ ആക്രമണം ഉണ്ടായി. ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അഭ്യര്‍ത്ഥിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ഡ്രോണ്‍ ക്യമറകളും മറ്റും വിന്യസിച്ചിട്ടുണ്ട്.


മുസ്ലീം ഭുരിപക്ഷ മേഖലയില്‍ കൂടി തിരംഗയാത്ര നടത്തിയതാണ് സംഘര്‍ഷത്തിനു കാരണമെന്ന് പോലീസ് പറയുന്നു. റാലി നടത്താന്‍ അനുമതി നിഷേധിച്ചുവെങ്കിലും സംഘാടകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ബൈക്ക് റാലി നടത്തുകയായിരുന്നു. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ എല്ലാവരും വന്ദേ മാതരം ചൊല്ലണമെന്നും ഇവരുടെ മുദ്രാവാക്യങ്ങളില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കല്ലേറ് ഉണ്ടാകുന്നതും വെടിയൊച്ച കേള്‍ക്കുന്നതും ഉണ്ട്. തുടര്‍ന്ന് ബൈക്കുകള്‍ കത്തിക്കുകയാണ് ഉണ്ടായത്. ഒരു ആരാധാനലയം കത്തിച്ച സംഭവവും ഉണ്ടായി.

Tags : Kasganj  UP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ