General News

അനുകൂല വിധി ശശീന്ദ്രന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്

Sun, Jan 28, 2018

Arabianewspaper 200
അനുകൂല വിധി ശശീന്ദ്രന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്

ഫോണ്‍ കെണി വിവാദ കേസില്‍ സിജെഎം കോടതിയുടെ അനുകൂല വിധി വന്നതോടെ എന്‍സിപി എംഎല്‍എ എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം വീണ്ടും ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. മന്ത്രിക്കസേര നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ബിയുമായി ലയനം വരെ ചര്‍ച്ച മുന്നോട്ട് പോയ അവസരത്തിലാണ് പരാതിക്കാരിയായ യുവതി ശശീന്ദ്രന് അനുകൂലമായ മൊഴി നല്‍കി കേസ് അവസാനിപ്പിച്ചത്.


ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും രാജിവെച്ചതോടെയാണ് എന്‍സിപിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. നവംബര്‍ 15 ന് തോമസ് ചാണ്ടി രാജിവെച്ചതോടെ പാര്‍ട്ടിയില്‍ വിഭാഗിയതയും ശക്തമായിരുന്നു.


കുറ്റമുക്തനായി തിരിച്ചു വന്നാല്‍ മന്ത്രി സ്ഥാനം നല്‍കാമെന്ന എന്‍സിപി ദേശീയ നേതൃത്വത്തിന്റെ വാഗ്ദാനത്തെ തുടര്‍ന്ന് കേസില്‍ നിന്നും ഊരാന്‍ ശശീന്ദ്രനും തോമസ് ചാണ്ടിയും ശ്രമം തുടങ്ങിയിരുന്നു.


ഏതായാലും ഇക്കാര്യത്തില്‍ ഭാഗ്യം കടാക്ഷിച്ചത് ആദ്യം രാജിവെച്ച എ കെ ശശീന്ദ്രനെയായി. 2017 മാര്‍ച്ച് 26 നാണ് ശശീന്ദ്രന്‍ രാജിവെച്ചത്. രണ്ടര വര്‍ഷം വീതം ഇരു എംഎല്‍എമാരും മന്ത്രി സ്ഥാനം പങ്കിടാമെന്ന കരാറിനു ശേഷമാണ് ശശീന്ദ്രന് ഫോണ്‍ കെണി വിവാദത്തില്‍ പെട്ടത്. ഇതോടൈ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുകയായിരുന്നു. ഇതിനു ശേഷം ഭൂമി കയ്യേറ്റ വിവാദത്തില്‍ പെട്ട് തോമസ് ചാണ്ടിയും രാജിവെയ്ക്കുകയായിരുന്നു.


ശശീന്ദ്രന്‍ കുറ്റമുക്തനായി ആദ്യം എത്താതിരിക്കാന്‍ ചില ശ്രമങ്ങള്‍ പിന്നാമ്പുറങ്ങളില്‍ നടന്നതായി ആരോപണം ഉണ്ട്., ശശീന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പിലെത്തുന്നതു കണ്ട് ചിലര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികള്‍ ഈ വഴിക്കാണ് സൂചന നല്‍കുന്നത്. നേരത്തെ വിവാദം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ശശീന്ദ്രനെ കുറ്റമുക്തനാക്കിയപ്പോഴും കോടതിയിലെ കേസ് വിധി വരാതിരുന്നത് വിനയായി.


കേസ് പിന്‍വലിക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു, ഹര്‍ജി പിന്‍വലിക്കാന്‍ ശനിയാഴ്ച വാദി സിജെഎം കോടതിയിലെത്തി നേരിട്ട് ആവശ്യപ്പെട്ടപ്പോള്‍ വര ലക്ഷ്മി എന്ന സ്ത്രി പരാതി പിന്‍വലിക്കാന്‍ വാദിയെ അനുവദിക്കരുതെന്ന ആവശ്യവുമായി എത്തി. ഇത് ശശീന്ദ്രന്‍ വിഭാഗത്തിന് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതായി.


ശശീന്ദ്രന്റെ കേസ് പിന്‍വലിച്ചതോടെ മുപ്പതിന് ചേരുന്ന ദേശീയ പ്രവര്‍ത്തക സമിതിയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തിരുമാനം ഉണ്ടാകും. ശശീന്ദ്രന്റെ മടങ്ങി വരവിനെ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മും സിപിഐയും എതിര്‍ക്കുന്നില്ലെന്നതും അനുകൂല ഘടകമാണ്.


എന്നാല്‍, ധാര്‍മികത ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ എതിര്‍ത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ