General News

ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ അഞ്ചാം സ്ഥാനത്ത്

Sun, Jan 28, 2018

Arabianewspaper 330
ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ അഞ്ചാം സ്ഥാനത്ത്

ഡെല്‍ഹി ഡൈനാമോസിനെ വരുതിയിലാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ തങ്ങളുടെ നില മെച്ചപ്പെടുത്തി. ഏഴാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഡൈനാമോസിനെ 2-1 ന് പരാജയപ്പെടുത്തി അഞ്ചാം സ്ഥാനത്ത് എത്തി.


നിര്‍ണായക മത്സരത്തില്‍ ആദ്യ ഗോള്‍ പെനാള്‍ട്ടിയിലൂടെ നേടി ഡൈനാമോസ് മൂന്‍തൂക്കം കൈവരിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് ദിപേന്ദ്ര നേഗിയാണ് ആദ്യ ഗോള്‍ നേടിയത്. വീണുകിട്ടിയ പെനാള്‍ട്ടി ഗോളാക്കി മാറ്റി ഇയാന്‍ ഹ്യും കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു.


12 കളികളില്‍ നിന്ന് 14 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് ആയതോടെ ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും പറഞ്ഞു.

Tags : ISL 2017-18 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ