General News

ഇന്ത്യക്ക് ആശ്വാസ ജയം. പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Sun, Jan 28, 2018

Arabianewspaper 224
ഇന്ത്യക്ക് ആശ്വാസ ജയം. പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ആശ്വാസ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ അഭിമാനം കാത്തു. മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള സംഘം 63 റണ്‍സ് വിജയം നേടി. എന്നാല്‍,.ടെസ്റ്റ് പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഈ വിജയത്തേടെ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷം ഇന്ത്യുയുടെ തിരിച്ചു വരവാണ് ജോഹന്നസ്ബര്‍ഗില്‍ കണ്ടത്.


പരമ്പര തൂത്തു വാരാനുള്ള ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ക്ക് മുഹമദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസ് നിര തടയിടുകയായിരുന്നു.


ഹാഷിം ആംല(52), ഡീന്‍ ഇല്‍ഗര്‍( പുറത്താകാതെ 86) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനിവാര്യമായ വിജയം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ച അവസരത്തിലാണ് പേസ് ബൗളര്‍മാര്‍ ആഞ്ഞടിച്ചത്.


ആംല പുറത്തായതോടെ 177 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു ദക്ഷിണാഫ്രിക്കയുടെ അവസാന എട്ടു വിക്കറ്റുകള്‍ വീണത് കേവലം 53 റണ്‍സുകള്‍ എടുക്കുന്നതിനിടെയാണ്. 28 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമദ് ഷമിയാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ബുംറ 57 ന് രണ്ടും ഇഷാന്ത് ശര്‍മ 31 ന് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് 29 ന് ഒരു വിക്കറ്റും ലഭിച്ചു.


ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്ക് ആറു ഏകദിനങ്ങളും മൂന്നു ടി 20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയുമായി പോരടിക്കാന്‍ ബാക്കിയുണ്ട്. ഫെബ്രുവരി ഒന്നിന് ഡര്‍ബനിലാണ് ആദ്യ ഏകദിനം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ