General News

കോടിയേരിക്ക് പിന്നാലെ പിണറായിയും ചൈനയെ പിന്തുണച്ച് രംഗത്ത്

Sat, Jan 27, 2018

Arabianewspaper 353
ചൈനയെ പിന്തുണച്ച്  കോടിയേരിക്ക് പിന്നാലെ പിണറായിയും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്നാലെ ചൈനയക്ക് ശക്തമായ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും. അമേരിക്കയുടെ ഏകലോക ക്രമത്തിനെതിരെ പടപൊരുതുന്ന ചൈനയേയും ക്യുബയേയും പിന്തുണച്ചാണ് മുഖ്യമന്ത്രി പിണറായി രംഗത്ത് വന്നത്.


ചൈനയെ തകര്‍ക്കാനുള്ള അമേരിക്കന്‍ നയത്തോട് ഇന്ത്യ കൂട്ടു ചേര്‍ന്നു,.എന്നാലും, ചൈന അതിശക്തരായി വളരുകയാണ്. ഇന്ത്യ ചേരിചേരാ നയമാണ് തുടരേണ്ടത്.


കണ്ണൂരില്‍ ആരംഭിച്ച സിപിഎം ജില്ലാ സമ്മേളമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. സാമ്പത്തിക രംഗത്ത് വന്‍ മുന്നേറ്റമാണ് ചൈന കൈവരിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതെല്ലാം നേടാന്‍ കഴിഞ്ഞ രാജ്യമാണ് ചൈനയെന്നും 6.7 ശതമാനം വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും ഇതു നേടാന്‍ അവര്‍ക്ക് കഴിഞ്ഞതായും പിണറായി പറഞ്ഞു.


അമേരിക്കയോട് എതിര്‍ത്താണ് ക്യൂബ മുന്നേറുന്നതെന്നും പിണറായി പറഞ്ഞു,. ഇന്ത്യയ.ുടെ ചൈനീസ് നയം അമേരിക്കയുടെ താല്‍പര്യമനുസരിച്ചാണെന്നും ഭൂട്ടാനുമായുള്ള അതിര്‍ത്തി വിഷയമായ ദോക് ലാമില്‍ ഇന്ത്യ ഇടപെടരുതെന്നും പിണറായി വിജയന്‍ പറഞ്ഞു,.


ബിജെപിയെ തകര്‍ക്കാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ചേരേണ്ടതില്ലെന്നും കോണ്‍ഗ്രസുമായി കൂട്ടു ചേരാനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കത്തെ വിമര്‍ശിച്ച് പിണറായി പറഞ്ഞു. ഏച്ചു കൂട്ടിയ സംവിധാനങ്ങളുമായി ബിജെപിയെ എതിരിടാന്‍ നോക്കരുതെന്നും ബിജെപി വളര്‍ന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് പോയതെന്നും ഇവര്‍ ബിജെപി നേതാക്കളായി മാറിയെന്നും പിണറായി പറഞ്ഞു.


നേരത്തെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണവും ചൈനയെ ഇന്ത്യയുള്‍പ്പെടുന്ന രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പരാതിപ്പെട്ടിരുന്നു. കോടിയേരി ചൈനയിലേക്ക് പൊകുകയാണ് നല്ലതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഇതിനു മറുപടിയായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത് എത്തിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ