General News

ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദയ്ക്ക് വധഭീഷണി

Sat, Jan 27, 2018

Arabianewspaper 365
ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദയ്ക്ക് വധഭീഷണി

ചരിത്രത്തിലാദ്യമായി വനിത ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നതായി ആരോപണം. മലപ്പുറത്താണ് മുസ്ലീം വനിത ആദ്യമായി നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.


വണ്ടൂരിലെ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിലാണ് ജുമ നിസ്‌കാരം നടന്നത്. പുരുഷന്‍മാരാണ് ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ഇതിന് മാറ്റം വരുത്തിയാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറിയായ ജാമിദ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.


പുരുഷന്‍ തന്നെ നിസ്‌കാരത്തിന് നേതൃത്വം നല്‍കണമെന്ന് ഖുറാനില്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് ഇവര്‍ പറയുന്നു, തനിക്കെതിരെ ചില മതമൗലിക വാദ സംഘടനകള്‍ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും എന്നാല്‍, ഇതില്‍ ഭയപ്പെടുന്നില്ലെന്നും ജാമിദ പറയുന്നു. അമേരിക്കയില്‍ ഇതിനു മുമ്പ് വനിതയുടെ നേതൃത്വത്തില്‍ ജുമാ നിസ്‌കാരം നടന്നിട്ടുണ്ട്. ഈ മാതൃക മറ്റിടങ്ങളിലും പിന്തുടരുമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

Tags : religion 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ