General News

ഐപിഎല്‍ ലേലം; യുവരാജിന് രണ്ടു കോടി മാത്രം

Sat, Jan 27, 2018

Arabianewspaper 410
ഐപിഎല്‍ ലേലം;  യുവരാജിന് രണ്ടു കോടി മാത്രം

ഐപിഎല്‍ താര ലേലത്തില്‍ 12.5 കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാാന്‍ റോയല്‍സ് സ്വന്തമാക്കി. കൊല്‍കൊത്ത നൈറ്റ് റൈഡേഴ്‌സ് 9.4 കോടി രൂപയ്ക്ക് മിച്ചല്‍ സ്റ്റാര്‍കിനെ ലേലത്തില്‍ പിടിച്ചെടുത്തു.


അതേസമയം, യുവരാജ് സിംഗിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൊണ്ടു പോയത് രണ്ടു കോടി രൂപയ്ക്കാണ്. 2016 ല്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് 16 കോടി രൂപയ്ക്ക്കാണ് യുവരാജിനെ ലേലത്തില്‍ പിടിച്ചത്. 2014 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂര്‍ 14 കോടി രൂപയ്ക്കാണ് യുവരാജിനെ ലേലം കൊണ്ടത്. വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെ ഇതുവരെ ആരും ലേലത്തില്‍ വാങ്ങാതിരുന്നത് പലര്‍ക്കും വിസ്മയമായി.


മലയാളി താരമായ കരുണ്‍ നായര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 5.6 കോടി രൂപയ്ക്ക് സ്വന്തമാക്കി. ആരണ്‍ ഫിഞ്ചിനെ 6.20 കോടി രൂപയ്ക്കും ഡേവിഡ് മില്ലറിനെ 3.00 കോടി രൂപയ്ക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.


കൊല്‍കൊത്ത നൈറ്റ് റൈഡേഴ്‌സ് 2011 ല്‍ ഗൗതം ഗംഭീറിനെ വാങ്ങിയത് 11 കോടി രൂപയ്ക്കായിരുന്നു. ഇക്കുറി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഗൗതമിനെ സ്വന്തമാക്കിയത് രണ്ടു കോടിക്കാണ്.


സ്പിന്നര്‍ ആര്‍ അശ്വിനെ 7.6 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താര ലേലം ബംഗലൂരില്‍ പുരോഗമിക്കുമ്പോഴാണ് താരങ്ങളുടെ കൂടുമാറ്റ വിവരങ്ങള്‍ പുറത്തു വരുന്നത്.


ഇന്നും നാളേയുമായാണ് ലേലം നടക്കുക. 580 താരങ്ങളാണ് ലേലത്തില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 361 ഇന്ത്യന്‍ താരങ്ങളുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. 58. ദക്ഷിണാഫ്രിക്കയില്‍ നിന്നും 57 ഉം താരങ്ങള്‍ ഉണ്ട്.


രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള 16 താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന.


ഐപിഎല്‍ ടീമുകള്‍ക്ക് 18 താരങ്ങളെ സ്വന്തമാക്കാം. 25 വരെ പരമാവധി താരങ്ങളെ ലേലത്തില്‍ പിടിക്കാനാകും,. ഒരോ ടീമിനും 80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ ചില താരങ്ങളെ നിലനിര്‍ത്തുന്നതിനും ഈ തുക ഉപയോഗിക്കും. പല ,താരങ്ങളും ഇക്കുറി പരമ്പരാഗത ടീമില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്. ഇതോടെ ടീമുകളുടെ ഘടന തന്നെ മാറിയേക്കാം.


ശിഖര്‍ ധവാന്‍ -സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് -5.20 കോടി രൂപ
കെറോണ്‍ പൊള്ളാര്‍ഡ് - മുംബൈ ഇന്ത്യന്‍സ് -5.40 കോടി രൂപ
ഫഉഫ് ഡു പ്ലസിസ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് -1.60 കോടി രൂപ
അജിങ്കെ രഹാനെ- രാജസ്ഥാന്‍ റോയല്‍സ് -4.00 കോടി രൂപ
ഹര്‍ഭജന്‍ സിംഗ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - 2.00 കോടി രൂപ
ഷകീബ് അല്‍ ഹസന്‍ - സണ്‍റൈസേഴ്‌സ് ഹൈദരബാദ് - 2.00 കോടി രൂപ
ഗ്ലെന്‍ മാക്‌സെല്‍ -ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് - 9.00 കോടി രൂപ
ഗൗതം ഗംഭീര്‍ -ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് -2.80 കോടി രൂപ
ഡ്വെയിന്‍ ബ്രെവോ -ചെന്നൈ സൂപ്പര്‍ കിംഗ്‌സ് -6.40 കോടി രൂപ
കെയിന്‍ വില്യുംസണ്‍ - സണ്‍ റൈസേഴ്‌സ് ഹൈദരബാദ് -3.00 കോടി രൂപ


ബ്രണ്ടന്‍ മക്കുലം - റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂര്‍ - 3.60 കോടി രൂപ
ജെയ്‌സണ്‍ റേ -ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് -1.50 കോടി രൂപ 


ദിനേശ് കാര്‍ത്തിക് -കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് -7.4 കോടി രൂപ
വൃദ്ധിമാന്‍ സാഹ -സണ്‍ റൈസേഴ്‌സ് ഹൈദരബാദ് -5 കോടി രൂപ
ക്വിന്റന്‍ ഡി കോക് -റോയല്‍ ചലഞ്ചേഴ്‌സ് ബാംഗലൂര്‍- 2.8 കോടി 


 


Tags : IPL 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ