General News

ശ്രീജിത്ത് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടി

Sat, Jan 27, 2018

Arabianewspaper 238
ശ്രീജിത്ത് പിള്ളയെ  അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടി

ചവറയിലെ ഇടത് എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടുന്നു. കേരളത്തിലുള്ള ശ്രീജിത്തിനെ ദുബായ് കോടതിയുടെ വിധിയെ തുടര്‍ന്നാണ് അറസ്റ്റു ചെയ്യാന്‍ നീക്കം നടത്തുന്നത്.


ജാസ് ടൂറിസം കമ്പനി ഉടമയായ രാകുല്‍ കൃഷ്ണയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും സുഹൃത്ത് ശ്രീജിത് പിള്ളയും ഇത്തരത്തില്‍ പണം വാങ്ങിയിരുന്നു, ഇവര്‍ നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് കമ്പനി കേസ് നല്‍കിയത്.


2017 മെയ് 25 ന് ദുബായ് കോടതി ശ്രീജിത്തിന് രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. എന്നാല്‍, കേസ് നടക്കുന്നതിനിടെ ശ്രീജിത് നാട്ടിലേക്ക് മുങ്ങി. ബിനോയ് കോടിയേരി 6 ലക്ഷം ദിര്‍ഹം പിഴ അടച്ച ശേഷമാണ് ദുബായ് വിട്ടത്. ഇതോടെ,. ശ്രീജിത്തിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.


എന്നാല്‍, വന്‍ തുക കൈപ്പറ്റിയ ശേഷം ചെറിയ തുക പിഴ അടച്ച ബിനോയ്‌ക്കെതിരെ വീണ്ടും ദാസ് കമ്പനി കേസ് നല്‍കുകയായിരുന്നു.


ഇതിനിടെ. ബിനോയ് കോടിയേരിയുടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ജാസ് കമ്പനി പാര്‍ട്ണര്‍ ഹസന്‍ അബ്ദുള്ള അല്‍ മര്‍സുഖി ഇന്ത്യയിലെത്തി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിന്നീട് കേരളത്തില്‍ എത്തി സംസ്ഥാന നേതാക്കളുമായി അനുരജ്ഞന ചര്‍ച്ച നടത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ