General News

രാഹുലിന് ആറാം നിര സീറ്റ് പ്രതിഷേധം ശക്തം

Fri, Jan 26, 2018

Arabianewspaper 331
രാഹുലിന് ആറാം നിര സീറ്റ് പ്രതിഷേധം ശക്തം

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില് സീറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം. പ്രോട്ടോക്കോള്‍ പ്രകാരമാണ് രാഹുലിന് സീറ്റ് അനുവദി്ച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, പ്രോട്ടോക്കോളിനേക്കാളും പൊതു മര്യാദയാണ് പാലിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.


ആറാം നിരയില്‍ രാജ്യസഭ നേതാവ് ഗുലാം നബി ആസാദിനൊപ്പമാണ് എംപിമാര്‍ക്കുള്ള നിരയില്‍ രാഹുലിന് ഇരിപ്പടം അനുവദിച്ചത്. രാഹുല്‍ കോണ്‍ഗ്രസ് എംപി മാത്രമല്ല, അദ്ദേഹം പാര്‍ട്ടിയുടെ പ്രസിഡന്റുമാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിനും ഈ പരിഗണനയാണ് നല്‍കിയത്. ഇത് ഭരിക്കുന്ന പാര്‍ട്ടിയുടെ അധികാര ഹുങ്ക് മാത്രമാണ് കാണിക്കുന്നതെന്ന് മുന്‍ വിദേശ കാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.


റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയമാണ് ഇരിപ്പടങ്ങള്‍ നിശ്ചയിക്കുന്നതിന് ഇതിനായി വാറണ്ട് ഓഫ് പ്രിസിഡന്‍സ് എന്ന മാനദണ്ഡമാണ് പാലിക്കുന്നത്. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ കാര്യം പറയുന്നില്ല. എന്നാല്‍, സോണിയ ഗാന്ധിക്ക് മുന്‍ നിരയില്‍ സീറ്റു നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന് ഏഴാം നിരയിലാണ് ഇരിപ്പടം. ക്യാബിനറ്റിലെ ജൂനിയര്‍ മന്ത്രിമാര്‍ക്കും നാലും അഞ്ചും നിരകളിലാണ് സ്ഥാനം.


വര്‍ഷങ്ങളായി എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് മുന്‍ നിരയിലാണ് സ്ഥാനം ലഭിച്ചിരുന്നത്. രാഹുലിന് ആദ്യം നാലാം നിരയിലാണ് സ്ഥാനം ലഭിച്ചത് എന്നാല്‍, പിന്നീട് ഇത് ആറാം നിരയിലേക്ക് മാറ്റി. രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാലാം നിരയില്‍ നിന്ന് ആറാം നിരയിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ മൂലയിലുള്ള സീറ്റിലിരുന്നാല്‍ എളുപ്പത്തില്‍ ഒഴിഞ്ഞുമാറാമെന്നാണ് ഇതിന് കാരണമായി പറഞ്ഞത് നാലാം നിരയിലും അഞ്ചാം നിരയിലും സമാനമായ സംരക്ഷണം ഉള്ളവരാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷം ആറാം നിരയില്‍ ഇരിപ്പടം ഒരുക്കുകയായിരുന്നു.


അമേഠിയില് രാഹുലിന്റെ എതിരാളിയായിരുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇതേ ഭാഗത്ത് രണ്ടാം നിരയില്‍ ഇരിക്കുന്നുണ്ടായിരുന്നു.


കോണ്‍ഗ്രസിനെയും അതിന്റെ പ്രസിഡന്റിനേയും അപമാനിക്കാനും അവഹേളിക്കാനുമാണ് രാഹുലിന് ഇങ്ങിനെ സ്ഥാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും കുടുംബത്തിനും മുന്‍ നിരയിലാണ് സ്ഥാനം നല്‍കിയത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ