Sports News

ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയ ലക്ഷ്യം

Fri, Jan 26, 2018

Arabianewspaper 1031
ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയ ലക്ഷ്യം

മൂന്നാം ടെസ്റ്റില്‍ ആശ്വാസ വിജയം നേടി ഇന്ത്യ പൊരുതുന്നു. ജോഹന്നസ് ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗിനെ പിന്തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കരുത്തിലാണ് ഇന്ത്യയുടെ വിജയത്തിന്റെ രഹസ്യ കോഡ്പതിഞ്ഞിരിക്കുന്നത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്.


ജസ്പ്രീത് ബുംറ എറിഞ്ഞ പന്ത് തലയില്‍ കൊണ്ട് ഡീന്‍ ഇല്ഗറിന്റെ തല മുറിഞ്ഞതോടെ പിച്ച് അപകടകരമാണെന്ന് പറഞ്ഞ് അമ്പയര്‍മാര്‍ മൂ്ന്നാം ദിനത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍, അമ്പയര്‍മാരുടെ തീരുമാനത്തിനോട് ക്യാപ്ടന്‍ കോഹ് ലി പൂര്‍ണമായും യോജിച്ചില്ല.


രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതി കളിച്ച ഇന്ത്യക്ക് ഏഴു റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്നു.247 റണ്‍സ് നേടിയ ഇന്ത്യക്ക് അജിങ്കെ രഹാനെയുടെ (48) ബാറ്റിംഗാണ് കരുത്തായത്. വിരാട് കോഹ് ലി രണ്ടാം ഇന്നിംഗ്‌സിലും ഭേദപ്പെട്ട പ്രകടനം നടത്തി. 41 റണ്‍സ് എടുത്ത കോഹ് ലിയും രഹാനെയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോര്‍ ഇന്ത്യക്ക് നല്‍കിയത്.


ഒരിക്കല്‍ കൂടി ഭുവനേശ്വര്‍ കുമാര്‍ ബാറ്റിംഗില്‍ തന്റെ വൈഭവം പുറത്തെടുത്തു. 33 റണ്‍സ് നേടിയ ഭുവി വാലറ്റക്കാരന്‍ കൂട്ടുകാരനായ മുഹമദ് ഷമിയും (27) ചേര്ന്ന് മാന്യമായ പ്രകടനമാണ് നടത്തിയത്. മുരളി വിജയ് (25), കെ എല്‍ രാഹുല്‍ (16), പാര്‍ത്ഥിവ് പട്ടേല്‍ (16) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു എന്നാല്‍, പൂജ്‌റ (1), ഹാര്‍്ദ്ദിക് പാണ്ഡ്യ(4) എന്നിവര്‍ പരാജയപ്പെട്ടു. ജസ്പ്രീത് ബുംറ(0), പൊടുന്നനെ പുറത്തായി. ഇഷാന്ത് ശര്‍മ ഏഴു റണ്‍സെടുത്തു പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡെ, മോര്‍ക്കല്‍,, ഫിന്‍ലാന്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ