General News

കര്‍ണാടക ബന്ദ് രാഷ്ട്രീയ പ്രേരിതം -ബിജെപി

Thu, Jan 25, 2018

Arabianewspaper 222
കര്‍ണാടക ബന്ദ് രാഷ്ട്രീയ പ്രേരിതം -ബിജെപി

ഗോവയുമായുള്ള നദീജലം പങ്കിടല്‍ കരാര്‍ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടും കന്നഡ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് കര്‍ണാടകയില്‍ ഏറെക്കുറെ പൂര്‍ണം.


സര്‍ക്കാര്‍ പിന്തുണയുള്ള ബന്ദിനെ തുടര്‍ന്ന് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഒന്നും തന്നെ നിരത്തില്‍ ഇറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപ്രോ പോലുള്ള ഐടി കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു.


മഹദയി നദിയുടെ വെള്ളം പങ്കിടുന്നതിനെ ചൊല്ലി ഗോവയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് ബന്ദ്. ഫെബ്രുവരി നാലിന് ബംഗളൂരു ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.


എന്നാല്‍, ബന്ദ് പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് നടത്തുന്ന ഹിനമായ രഷ്ട്രീയ നീക്കമാണിതെന്നും ബിജെപി ആരോപിച്ചു, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുഖ്യമന്ത്രി ബന്ദിനെ പിന്തുണയ്ക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ യെദ്യുരപ്പ പറഞ്ഞു.


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് വരുന്നതിനെ തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചതെന്നും ഫെബ്രുവരി നാലിന് പ്രധാനമന്ത്രി മോഡി എത്തുന്ന ദിവസവും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.


ഫെബ്രുവരി പത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വരുന്ന ദിവസം തങ്ങള്‍ ബന്ദ് നടത്തുമെന്ന് യെദ്ദ്യുരപ്പ പറഞ്ഞു.

Tags : Karnataka 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ