General News

താന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലി- യെച്ചൂരി

Thu, Jan 25, 2018

Arabianewspaper 264
കാരാട്ടിനെതിരെ യെച്ചൂരി പരസ്യമായി രംഗത്ത്

താന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ തന്നെ എതിര്‍ക്കുന്നവര് ബിജെപി അനുകൂലികളാണെന്ന് സ്രിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ താന്‍ എടുത്ത നിലപാടിനെതിരെ പാര്‍ട്ടിയിലെ പ്രബല വിഭാഗം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ രംഗത്ത് വന്നിരുന്നു.


ഇത് സിപിഎം ദേശീയ നേതൃത്വത്തില്‍ യെച്ചൂരി -കാരാട്ട് തര്‍ക്കമായി മുറുകുകയാണ്. നേതാക്കള്‍ വ്യക്തിപരമായി പരസ്പരം ആരോപണം ഉന്നയിക്കാനും പരസ്യമായി വിഴുപ്പലനാക്കാനും ആരംഭിച്ചത് പാര്‍ട്ടി അണികളെ ആശയക്കുഴപ്പത്തിലാക്കി.


തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് ചിലര്‍ മുദ്രകുത്തുന്നതിനെ യെച്ചൂരി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. തന്നെ എതിര്‍ക്കുന്നവര്‍ ബിജെപി അനുകൂലികളാണെന്ന് യെച്ചൂരി ഇന്ത്യന്‍ എക്‌സപ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു,


താന്‍ രാജിവെയ്ക്കില്ലെന്നും പൊളിറ്റ് ബ്യുറോയും കേന്ദ്ര കമ്മറ്റിയും ആവശ്യപ്പെടുന്നതുവരെ രപാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.


തന്റെ പ്രമേയത്തെ തള്ളുകയാണെങ്കില്‍ രാജിവെയ്ക്കുമെന്ന് പൊളിറ്റ് ബ്യുറോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പിബിയും സിസിയും പറയും വരെ താന്‍ തുടരും. താന്‍ രാജിവെയ്ക്കുന്നത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴി വെക്കുമെന്നും ബംഗാള്‍ ഘടകം അസംതൃപ്തരാണെന്നും യെച്ചൂരി സൂചന നല്‍കി.


സിപിഎം കേരള ഘടകവും, ബംഗാള്‍ ഘടകവുമായി രണ്ടായി പിളരാന്‍ ഇത് ഇടയാക്കും. ഇതിനാല്‍ പിബി തന്റെ രാജി വാഗ്ദാനം തള്ളുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ആശയ സംഘട്ടനമാണെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും യെച്ചൂരി പറഞ്ഞു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ