Gulf News

ഇന്ത്യയുടെ ബാറ്റിംഗ് നിര വീണ്ടും തകര്‍ന്നടിഞ്ഞു

Thu, Jan 25, 2018

Arabianewspaper 1223
ഇന്ത്യയുടെ ബാറ്റിംഗ് നിര വീണ്ടും തകര്‍ന്നടിഞ്ഞു

പേസ് ബൗളിംഗിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര വീണ്ടും തകര്‍ന്നടിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റു പരമ്പരയില്‍ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനമാണ് ഇന്ത്യക്ക് തകര്‍ച്ച.


അര്‍ദ്ധ സെഞ്ച്വുറി നേടിയ നായകന്‍ കോഹ് ലിയും ചേതേശ്വര്‍ പൂജ്‌റയുമാണ് പിടിച്ചു നിന്നത് മറ്റുള്ളവര്‍ ദക്ഷിണാഫ്രിക്കന്‍ പേസ് കൊടുങ്കാറ്റിനു മുന്നില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു. 187 റണ്‍സാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സമ്പാദ്യം.


ജോഹന്നസ് ബെര്‍ഗിലെ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയുടെ വമ്പന്‍ താരങ്ങള്‍ക്കായില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണറെ നഷ്ടപ്പെട്ടു. ആദ്യ ദിനം കളി അവസാനി്ക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് എന്ന നിലയിലാണ്.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതേസമയം, 26 റണ്‍സ് എക്‌സ്ട്രാ റണ്‍സ് ലഭിക്കുകയും ചെയ്തു.


റണ്ണൊന്നും എടുക്കാതെ ലോകേഷ് രാഹുല്‍ മടങ്ങിയപ്പോള്‍, എട്ടു റണ്‍സെടുത്ത മുരളി വിജയ്, .പുറത്തായി. ആദ്യ രണ്ടു ടെസ്റ്റില്‍ പുറത്തു നിര്‍ത്തിയ ശേഷം മടക്കി കൊണ്ടുവന്ന രഹാനെ ഒമ്പതു റണ്‍സുമായി മടങ്ങി.


പേസ് ബൗളിംഗില്‍ പിടിച്ചു നിന്ന പൂജ്‌റ 179 പന്തുകള്‍ നേരിട്ട് അര്‍ദ്ധ സെഞ്ച്വുറി തികച്ചു, നായകന്‍ വിരാട് കോഹ് ലിയും 106 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്തു മികവു കാട്ടി. വിക്കറ്റ് കീപ്പര് പാര്‍ത്ഥിവ് പട്ടേല്‍ ഹാര്‍ദിക് പാണ്ഡ്യേ, ഷമി എന്നിവരെല്ലാം പൊടുന്നനെ മടങ്ങി. അവസാന വിക്കറ്റില്‍ പിടിച്ചു നിന്ന ഭുവനേശ്വര്‍ കുമാര്‍ 30 റണ്‍സെടുത്തു.


ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റബാഡ മൂന്നും മോര്‍ക്കല്‍, ഫിലാന്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റുവീതവും വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ