General News

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സ്ഥാനം ഒഴിയണമെന്ന് ബിജെപി

Thu, Jan 25, 2018

Arabianewspaper 309
കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സ്ഥാനം ഒഴിയണമെന്ന് ബിജെപി

മകനെതിരെ കോടികളുടെ അഴിമതി പുറത്തു വന്ന സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.


മകന്റെ സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണമെന്നും അല്ലെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ധൈര്യം കാണിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.


ദുബായിയില്‍ 13 കോടി രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പരാതി വ്യാജമാണെങ്കില്‍ ഇത് ഉന്നയിച്ച രാകുല്‍കൃഷ്ണ എന്ന വ്യവസായിക്കെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടി എടുക്കുമോ എന്നും ബിജെപി ചോദിക്കുന്നു


2014 ല്‍ ദുബായിയിലെ എയര്‍ ട്രാവല്‍ കമ്പനിയില്‍ നിന്നും 3,13,200 ദിര്‍ഹം ഔഡി കാര്‍ വാങ്ങുവാനും മറ്റു വിദേശ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുവാനുമായി 4.5 മില്യണ്‍ ദിര്‍ഹവും ബിനോയ് കോടിയേരി വാങ്ങിയെന്നാണ് കേസ്.


ഇതിനു പകരമായി തന്ന ചെക്കുകള്‍ ബൗണ്‍സായതോടെയാണ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ രാകുല്‍ കൃഷ്ണ സിപിഎം നേതാക്കളെ സമീപിച്ചത്. കേരള ഘടകം കൈയ്യൊഴിഞ്ഞതോടെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.


യെച്ചൂരി വിഷയത്തില്‍ ഇടപെടുകയും പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വാര്‍ത്ത പുറത്തുവന്നത്.


എന്നാല്‍, വാര്‍ത്ത പുറത്തു വിട്ടതിനു പിന്നില്‍ ദേശീയ നേതൃത്വത്തിനും ബംഗാള്‍ ഘടകത്തിനും കൈയ്യുണ്ടെന്നാണ് കേരള ഘടകം കരുതുന്നത്. അടുത്തിടെ സീതാറാം യെച്ചൂരിക്കെതിരെ കേരള ഘടകം നിലകൊണ്ടിരുന്നു. യെച്ചൂരി കൊണ്ടുവന്ന കോണ്‍ഗ്രസ് അനുകൂല പ്രമേയത്തിന് എതിരെ കേരള ഘടകം നിലയുറപ്പിച്ചിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ നീക്കം നടത്തിയ കേരള നേതാക്കളെ ബോധപൂര്‍വം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും പരാതി മുമ്പുണ്ടായിരുന്നതായും ഇത് ഇപ്പോള്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍ ദേശീയ നേതാക്കള്‍ക്ക് കൈയ്യുണ്ടെന്നും കേരള സിപിഎം നേതാക്കള്‍ കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ