General News

കോടിയേരിയുടെ മകനെതിരെ തട്ടിപ്പു കേസിനിടയില്‍ സിപിഎം സെക്രട്ടറിയേറ്റ്

Thu, Jan 25, 2018

Arabianewspaper 247
കോടിയേരിയുടെ മകനെതിരെ തട്ടിപ്പു കേസിനിടയില്‍ സിപിഎം സെക്രട്ടറിയേറ്റ്

പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വിദേശത്ത് കോടികളുടെ തട്ടിപ്പ് കേസ് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കലുഷിതമാകുമെന്ന് സൂചന.


കോടിയേരി ബാലകൃഷ്ണനെതിരെ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങള്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന സിപിഎമ്മിന്റെ യശസിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് തോമസ് ഐസക്, എംഎ ബേബി തുടങ്ങിയവര്‍ക്ക് അഭിപ്രായമുണ്ട്. വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയിലെ കണ്ണുര് ലോബിയില്‍ പെടാത്ത ചില നേതാക്കളും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ പേരിലുള്ള തട്ടിപ്പു കേസിന് കുറിച്ച് ആശങ്ക രേഖപ്പെടുത്തും.


ആഡംബര ജീവിതം നയിക്കുന്ന മക്കളെ കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരണം നല്‍കേണ്ടിവരും. ഇവരെ പരസ്യമായി തള്ളിപ്പറയാനും കോടിയേരി ബാധ്യസ്ഥനാകും. മിനികൂപ്പര്‍ വിവാദത്തിനു ശേഷം ഉയര്‍ന്നിരിക്കുന്ന തട്ടിപ്പു കേസ് കോടിയേരിയെ വെട്ടിലാക്കിയിട്ടുണ്ട്.


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കമ്പനിയുടെ വെട്ടിപ്പിനെ കുറിച്ച് സംസാരിക്കാന്‍ ഇനി തങ്ങള്‍ക്ക് എങ്ങിനെ സാധിക്കുമെന്ന് ചില സിപിഎം നേതാക്കാള്‍ ചോദിക്കുന്നു.


പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നതിനാലും ഉടനെ തന്നെ സംസ്ഥാന സമ്മേളനം നടക്കുന്നതും സെക്രട്ടറി എന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കോടിയേരി ബാധ്യസ്ഥനാകും


അമിത് ഷായുടെ മകന്‍ 100 കോടിയുടെ മാനനഷ്ടകേസിനു പോയപോലെ നിയമ നടപടിക്ക് പോകണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. മകനെതിരെ വ്യാജ പരാതിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോടിയേരി. എന്നാല്‍, തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ദുബായിയിലെ കമ്പനിയെന്ന് സൂചനയുണ്ട്. പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സുഹൃത്തായ ദുബായയിലെ വ്യവസായിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ