General News

ബിനോയിക്കൊപ്പം ചവറ എംഎല്‍എയുടെ മകനും തട്ടിപ്പ് കേസില്‍ പ്രതി

Thu, Jan 25, 2018

Arabianewspaper 214
ബിനോയിക്കൊപ്പം ചവറ എംഎല്‍എയുടെ മകനും തട്ടിപ്പ് കേസില്‍ പ്രതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം ചവറയില്‍ നിന്നും വിജയിച്ച സിഎംപി എംഎല്‍എ വിജയന്‍ പിള്ളയുടെ മകനും ദുബായിയില്‍ തട്ടിപ്പ് കേസില്‍ പ്രതി.


ബിനോയി പതിമൂന്നു കോടി തട്ടിച്ച കേസിനൊപ്പമാണ് ടൂറിസം കമ്പനി ഇയാളുടെ വിവരവും പുറത്തു വിട്ടത്.


വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ളയും വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചെന്നാണ് കേസ്. ശ്രീജിത്ത് ആറു മില്യണ്‍ ദിര്‍ഹമാണ് ( ഏകദേശം പത്തുകോടി രൂപ) തട്ടിയെടുത്തത്.


ഇവരുടെ സുഹൃത്തായ രാകുലിന്റെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയെയാണ് വഞ്ചിച്ചത്. ദുബായി കോടതി ശ്രീജിത്തിനെ രണ്ു വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, ബിനോയിക്കൊപ്പം ശ്രീജിത്തും നാട്ടിലേക്ക് മുങ്ങി.


പണം ലഭിക്കാന്‍ പല വാതിലുകളും മുട്ടി നോക്കിയെങ്കിലും ഒടുവില്‍ പരാജയപ്പെട്ടതോടെയാണ് സിപിഎം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.


എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും എംഎല്‍എയുടെ മകനായതിനാല്‍ ബ്ലാക് മെയിലിംഗിനു ശ്രമിക്കുകയാണെന്നും ശ്രീജിത് പറയുന്നു. മകന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് എംഎല്‍എ വിജയന്‍ പിള്ളയും പറഞ്ഞു.

Tags : CPM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ