General News

കോടിയേരിയുടെ മകനെതിരെ പരാതി

Wed, Jan 24, 2018

Arabianewspaper 429
കോടിയേരിയുടെ മകനെതിരെ പരാതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലരകൃഷ്ണന്റെ മകനെതിരെ 13 കോടി തട്ടിയെടുത്തായി ദുബായിയിലെ കമ്പനിയുടെ പരാതി. കാറു വാങ്ങാനായി മൂന്നു ലക്ഷം ദിര്‍ഹം വാങ്ങി.യെന്നും എന്നാല്‍, പണം തരാതെ കഴിഞ്ഞ ഒരു വര്‍ഷമായി കബളിപ്പിക്കുകയാണെന്നും ഔഡി കാറിന്റെ തവണകള്‍ അടയ്ക്കാതെയും പലിശ വര്‍ദ്ധിച്ചും വന്‍ തുകയാണ് ട്രാവല്‍ കമ്പനിക്ക് ബാധ്യതയായിരിക്കുന്നത്.


ഇവര്‍ ഇക്കാര്യം കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാതിരുന്നതിനെ തുടര്‍ന്നാണ് ഇത്.


വിവിധ രാജ്യങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി പണം നല്‍കിയ കമ്പനിക്ക് ഇതുവരെ പണം തിരിച്ച് നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ ദുബായ് പോലീസില്‍ പരാതി നല്‍കി.


എന്നാല്‍, ഇത്തരം ഒരു പരാതിയുമി്‌ല്ലെന്നും ദുബായ് പോലീസില്‍ തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു. ഇത്തരം വ്യാജ പരാതികള്‍ക്ക് താന്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ