Local News

തെന്‍മല, ആര്യങ്കാവ് മേഖലയില്‍ വന്യജീവിശല്യം രൂക്ഷം

Wed, Jan 24, 2018

Arabianewspaper 1258
തെന്‍മല, ആര്യങ്കാവ് മേഖലയില്‍ വന്യജീവിശല്യം രൂക്ഷം
കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥ. മലയോര കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നശിക്കുന്നത്.

മലയോര മേഖലയായ പിറവന്തൂര്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്‍മല, അഞ്ചല്‍ എന്നിവടങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷം, ചെമ്പനരുവി, കോട്ടയ്ക്കകം, അമ്പനാര്‍, കടശേരി, കറവൂര്‍ എന്നിവടങ്ങളില്‍ കാട്ടാാന ശല്യവും, കാട്ടുപന്നികളുടെ ആക്രമണവും രൂക്ഷമാണ്.

കുമരം കുടി എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് ആനയെ പേടിച്ച് തൊഴില്‍ എടുക്കാന് വയ്യാത്ത അവസ്ഥയിലാണ്

വാഴ, മരച്ചീനി, പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍, തുടങ്ങിയ കൃഷിയുടെ വിളയെല്ലാം നശിച്ചു പോയി. വനപാലകര്‍ കൈമലര്‍ത്തുകയാണ് പതിവ്. പുലികള്‍ പോലും കാടിറങ്ങി എത്തി ആട് കോഴി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ പിടിച്ചു കൊണ്ടു പോകുന്നു. വനമേഖലയില്‍ നിന്നും വേര്‍തിരിക്കാന്‍ വൈദ്യുതി കമ്പി കെട്ടാന്‍ ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും സര്‍ക്കാരുകള്‍ ഇതിനെ വേണ്ടവിധം ഗൗനിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.
Tags : Kollam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ