General News

മോഡി സര്‍ക്കാര്‍ പണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി- രാഹുല്‍

Wed, Jan 24, 2018

Arabianewspaper 260
മോഡി സര്‍ക്കാര്‍ പണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി- രാഹുല്‍

ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം അവസാനിച്ചതിന് നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിശിതമായ വിമര്‍ശനവുമായി രംഗത്ത് എത്തി.


രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനത്തിന്റെ പക്കലുള്ളത് എങ്ങിനെയാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ആഗോള മനുഷ്യവകാശ സംഘടനയായ ഓക്‌സഫാമിന്റെ പഠന റിപ്പോര്‍ട്ടും ഇതിനൊപ്പം രാഹുല്‍ നല്‍കിയിരുന്നു.


രാഹുല്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ പൊടുന്നനെ വൈറലായി. നിരവധി പേര്‍ അനുകൂലിച്ചും എതിര്‍ത്തും രംഗത്ത് വന്നു. ബിജെപിയുടെ വക്താവ് ജിവിഎല്‍ നരസിംഹറാവുവാണ് ആദ്യമായി രാഹുലിന് മറുപടിയുമായി എത്തിയത്.


രാഹുല്‍ ഉദ്ധരി്ച റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ തന്നെ ഈ പ്രതിഭാസം ഉണ്ടെന്നാണ് വെളിവാക്കുന്നത്. ലോകത്ത് 83 ശതമാനം സമ്പത്തും ധനികരായ ഒരു ശതമാനത്തിന്റെ പക്കലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിന് മോഡി ഉത്തരവാദിയല്ലെന്നും. രാഹുലിന്റെ മുതുമുത്തുച്ഛന്‍ നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഇത്തരത്തില്‍ ദരിദ്രരുടെ സംഖ്യ വര്‍ദ്ധിപ്പിച്ചതെന്നും ഭരിക്കാന്‍ അവസരം ലഭിച്ച പതിറ്റാണ്ടുകളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയല്ലാതെ ഫലപ്രദമായ ഒരു പദ്ധതിയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തിട്ടില്ലെന്നും. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് പാവപ്പെട്ടവര്‍ക്കായി ക്ഷേമ പദ്ധതികളും ജന്‍ധന്‍ അക്കൗണ്ടുകളും പാര്‍പ്പിട പദ്ധതികളും മറ്റും മോഡി സര്‍ക്കാര്‍ നല്‍കിയെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് സര്‍ക്കാരിന്റേതെന്നും നരസിംഹ റാവു പറ്ഞ്ഞു,


ലോക സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിച്ച മോഡി പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വരുമാന അന്തരം കുറച്ചു കൊണ്ടു വരുന്നതിനെ കുറിച്ചും, സാമ്പത്തിക അസമത്വത്തെ കുറിച്ചും സംസാരി്ച്ചിരുന്നെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പ്രസംഗം ഇടയ്ക്ക് കേട്ടിരിക്കില്ലെന്നും നരസിംഹ റാവു പറഞ്ഞു.


കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ