General News

കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസിലും ലാലു കുറ്റക്കാരന്‍

Wed, Jan 24, 2018

Arabianewspaper 181
കാലിത്തീറ്റ കുംഭകോണം:  മൂന്നാം കേസിലും ലാലു കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു പ്രസാദ് യാദവിന് വീണ്ടും ശിക്ഷ. 950 കോടിയുടെ കുംഭകോണത്തിലെ മൂന്നാമത്ത കേസിലാണ് ലാലുവിന് ശിക്ഷ ലഭിക്കുന്നക്. 1990 നും 94 നും ഇടയില്‍ ദിയോഗഡിലെ ജില്ലാ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ വ്യാജ രസീതുകള്‍ ഉപയോഗിച്ച് പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ടാം കേസിലെ ശിക്ഷയെ തുടര്‍ന്ന് ജയിലിലാണ് ലാലു.


ഈ മാസമാദ്യം സമാനമായ മറ്റൊരു കേസില്‍ മൂന്നര വര്‍ഷത്തെ തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.


കാലിത്തീറ്റ കുംഭകോണ കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന കുറ്റമാണ് സിബിഐ ലാലുവില്‍ ചാര്‍ത്തിയി്ട്ടുള്ളത്.


ഇതേ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് കേസുകള്‍ കൂടി വിധി പറയാനുണ്ട്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഈ രണ്ടു കേസിലും രണ്ട് മാസത്തിനുള്ളില്‍ വിധി പറയും. ഇൗ കേസുകളുടെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ