General News

ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച് നീക്കവുമായി പ്രതിപക്ഷം

Wed, Jan 24, 2018

Arabianewspaper 183
ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച് നീക്കവുമായി പ്രതിപക്ഷം

സുംപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


എന്നാല്‍, ചില പ്രതിപക്ഷികള്‍ ഈ നീക്കത്തിനോട് യോജിപ്പ് പ്രകടിപ്പിച്ചില്ല. ഇത്തരം കടുത്ത നടപടികക്കു മുതിരുന്നതിന് മുമ്പ് പ്രശ്‌നത്തില്‍ ഗൗരവം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ചില പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു. വിഷയം ഗൗരവമുള്ളതാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളത്.


സിപിഎം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയിലെ വിഷയം ജഡ്ജിമാര്‍ തന്നെ പരിഹരിക്കട്ടെയെന്നാണ് ചില പ്രതിപക്ഷ കക്ഷികള്‍ സിപിഎമ്മിനോട് പറഞ്ഞത്.


എന്നാല്‍, പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ലെജിസ്റ്റേറ്റീവിന് ഇടപെടേണ്ട സമയമാണിതെന്നും സിപിഎം പറയുന്നു. സീതാറാം യെച്ചൂരിയുടെ നീക്കത്തോട് സിപിഎമ്മിലെ ചില വിഭാഗത്തിന് എതിര്‍്പ്പുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കേ്‌സ് ചീഫ് ജസ്റ്റീസിനു മുന്നില്‍ പരിഗണനയ്ക്കുള്ളതിനാലാണ് എതിര്‍ ചേരിയിലുള്ള യെച്ചൂരി ചീഫ് ജസ്റ്റീസിനെ പ്രകോപിപ്പിക്കുന്ന തീരുമാനം എടുക്കുന്നതെന്നും സൂചനയുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ