General News

ഈസ് ഓഫ് ലിവിംഗില്‍ ശ്രദ്ധ- പ്രധാനമന്ത്രി

Wed, Jan 24, 2018

Arabianewspaper 219
ഈസ് ഓഫ് ലിവിംഗില്‍ ശ്രദ്ധ- പ്രധാനമന്ത്രി

ഈസ് ഓഫ് ഡൂയിംഗി ബിസിനസിനേക്കാള്‍ തന്റെ സര്‍ക്കാരിന്റെ ശ്രദ്ധ ഈസ് ഓഫ് ലിവിംഗിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വിറ്റ്‌സര്‍ലാന്‍ഡ് നഗരമായ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച സിഇഒമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.


സാധാരണക്കാരുടെ ജീവിതം സൂഗമമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സദ്ഭരണത്തിന്റെ പുതിയ മുദ്രവാക്യമിതാണെന്നും വ്യവസായ-വാണിജ്യ സൗഹൃദമാകുന്നതിനൊപ്പം സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളും സര്‍ക്കാരുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.


ലോകത്തിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളെ പ്രതിനിധികരിച്ച് അറുപതോളം സിഇഒമാര്‍ യോഗത്തില്‍ പങ്കെടുത്തു. എബിബി, ഐബിഎം, പെപ്‌സികോ, മൈക്രോസോഫ്ട് തുടങ്ങിയ ആഗോള ഭീമന്‍മാരുടെ സിഇഒമാരും ഇതില്‍ ഉള്‍പ്പെടും.


സര്‍ക്കാരുകളുടെ പങ്കാളികളായാണ് വ്യവസായികളെ താന്‍ കാണുന്നതെന്ന് മോഡി പറഞ്ഞു, 42 ആഗോള കമ്പനികളുടെ സിഇഒമാര്‍ .യോഗത്തില്‍ പങ്കെടുത്തിരുന്നു,


പ്രസംഗത്തില്‍ ഒരോ കമ്പനിയെക്കുറിച്ചും പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ചിരുന്നു. ചുവപ്പു നാടയ്ക്ക് പകരം തന്റെ സര്‍ക്കാര്‍ ചുവപ്പു പരവതാനിയാണ് വ്യവസായികള്‍ക്കായി വിരിച്ചിരിക്കുന്നതെന്നും 1,400 നിയമങ്ങള്‍ റദ്ദു ചെയ്തതായും. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട അവസരം ഇതോടെ ഇല്ലാതായി -മോഡി പറഞ്ഞു.


മോഡിയുടെ പ്രസംഗം നീണ്ടു പോയതിനെ സിഇഒമാര്‍ വിമര്‍ശിച്ചു. 53 മിനിറ്റോളം മോഡി പ്രസംഗിച്ചു, ഇന്ത്യയുടെ പാരമ്പര്യത്തെക്കുറി്ചുള്ള ആവര്‍ത്തന പരാമര്‍ശങ്ങള്‍ ബോറായിരുന്നതായും ഇവരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍, മൊത്തത്തില്‍ പ്രസംഗം ഊര്‍ജ്ജദായകമായിരുന്നതായും ഇവര്‍ പറഞ്ഞു.


ടെലി പ്രോംപ്ന്റര്‍ സംവിധാനം ഉണ്ടായിട്ടും മോഡി ഹിന്ദിയിലാണ് പ്രസംഗിച്ചത്. മുകേഷ് അംബാനി മുതല്‍ ആര്‍സെല്‍മിത്തല്‍ ഉടമ ലക്ഷ്മി മിത്തല്‍ വരെയുള്ള ഇന്ത്യന്‍ സിഇഒ മാരും പെപ്‌സികോയുടെ വനിതാ സാരധി ഇന്ദിരാ നൂയിയും ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ്ര കൊച്ചാറും യോഗത്തില്‍ ഉണ്ടായിരുന്നു.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ