General News

സെന്‍സെക്‌സ് സര്‍വ്വ കാല റെക്കോര്‍ഡില്‍

Tue, Jan 23, 2018

Arabianewspaper 201
സെന്‍സെക്‌സ് സര്‍വ്വ കാല റെക്കോര്‍ഡില്‍
രാജ്യത്തെ ഓഹരി വിപണിയില്‍ സര്‍വ്വ കാല റെക്കോര്‍ഡ്. മുംബൈ സെന്‍സെക്‌സ് ഇതാദ്യമായി 36,000 കടന്നു. ഒപ്പം ദേശീയ ഓഹരി വിപണി സൂചികയും മുന്നേറി. ദേശീയ ഓഹരി വിപണി സൂചിക 117 പോയിന്റുയര്‍ന്ന് 11,093 ല്‍ എത്തി.

2018-19 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തിക ശക്തിയായി മാറുമെന്ന രാജ്യാന്തര നാണയ നിധിയിയുടെ റിപ്പോര്ട്ടിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

ബാങ്ക്, ലോഹ, ഐടി കമ്പനികളുടെ ഓഹരികള്‍ക്കാണ് വില വര്‍ദ്ധിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികളാണ് വില ഉയര്‍ത്തിയത്.
Tags : Sensex  Nifty 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ