General News

ഹാദിയയുടെ വിവാഹം- എന്‍ഐഎ അന്വേഷിക്കണ്ട- സുപ്രീം കോടതി

Tue, Jan 23, 2018

Arabianewspaper 185
ഹാദിയയുടെ വിവാഹം- എന്‍ഐഎ അന്വേഷിക്കണ്ട- സുപ്രീം കോടതി

ഹാദിയയുടെ വിവാഹക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം എന്‍ഐഎ അന്വേഷിക്കണ്ടതില്ലെന്നും കോടതി പറഞ്ഞു. ഹാദിയയുടെ വിവാഹം റദ്ദു ചെയ്ത ഹൈക്കോടതിവിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായ ഇടപെടല്‍.


ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദു ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ എന്നു മാത്രമാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.


സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഹാദിയ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛന്റെ കൂുടെ പോകെണ്ടെന്ന് മകള്‍ പറയുമ്പോള്‍ കോടതിക്ക് എങ്ങിനെ നിര്‍ബന്ധിക്കാനാകും. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ താമസിക്കാനാകും. ഹാദിയയുടെ പെരുമാറ്റത്തില്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.


ഷെഫിന്‍ ജഹാന് ഭീകര ബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍, ക്രിമിനലുകളെ വിവാഹം ചെയ്യരുതെന്ന് നിയമം വിലക്കുന്നില്ലെന്നും നാളെ തൂക്കിലിടുന്നയാളെയും പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ നിയമം അനുശാസിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടൊ എന്ന കാര്യം തുടര്‍ന്നു എന്‍ഐഎക്ക് അന്വേഷിക്കാം അതും വിവാഹവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ