General News

സീതാറാം യെച്ചൂരി രാജിക്കൊരുങ്ങുന്നു

Mon, Jan 22, 2018

Arabianewspaper 326
സീതാറാം യെച്ചൂരി രാജിക്കൊരുങ്ങുന്നു

പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തില്‍ തിരി്ച്ചടിയേറ്റതിനെ തുടര്‍ന്ന് സീതാറാം യെച്ചൂരി രാജിക്കൊരുങ്ങുന്നതായി സൂചന. കേരള ഘടകത്തിന്റെ എതിര്‍പ്പാണ് ഇതിനു കാരണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ ഒഴിവാക്കാന്‍ ശ്രമം ഉണ്ടാകുമെന്നാണ് സൂചന. ഇതിനു മുമ്പു യെ്ച്ചൂരി രാജിവെച്ചേക്കും.


കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി രൂക്ഷമായ അഭിപ്രായ വ്യത്യാസം കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ വെട്ടിലാക്കി യെച്ചൂരിയുടെ നീക്കം.


കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിക്ക് എതിരായി 55 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 31 പേര്‍ മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്.


പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് കേരള ഘടകം യെച്ചൂരിക്ക് എതിരെ തിരഞ്ഞത്. കോണ്‍ഗ്രസുമായുള്ള നീക്കു പോക്കിന് കേരള ഘടകം എതിര്‍്‌ത്തെങ്കിലും ബംഗാള്‍ ഘടകം ഈ നയവുമായി മുന്നോട്ട് പോകാനാണ് താല്‍പര്യപ്പെടുന്നത്. സിപിഎമ്മിന്റെ പിളര്‍പ്പിലേക്ക് പോലും വഴിവെച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്.


സിപിഎം ബംഗാള്‍ എന്ന പേരില്‍ പാര്‍ട്ടി രൂപികരിക്കണമെന്നു പോലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും വിഎസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസകും പ്രകാശ് കാരാട്ടിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഐസക് വോട്ടു ചെയ്യാതെ മടങ്ങുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ