General News

യെച്ചൂരിയുടെ പ്രമ്രേയം വോട്ടിനിട്ടു തള്ളി

Sun, Jan 21, 2018

Arabianewspaper 410
യെച്ചൂരിയുടെ പ്രമ്രേയം വോട്ടിനിട്ടു തള്ളി

കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആശയ സംഘട്ടനത്തിന് സിപിഎമ്മില്‍ തല്‍ക്കാല വിരാമമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മറ്റി വോട്ടിനിട്ടു തള്ളി.


യെച്ചൂരിക്ക് അനുകൂലമായി 31 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്തത് 55 പേരാണ്.


കോണ്‍ഗ്രസുമായി സഖ്യമോ നീക്കു പോക്കോ പാടില്ലെന്ന് പ്രകാശ് കാരാട്ടിന്റെ നയരേഖ ഔദ്യോഗിക രേഖയായി തുടരും. സീതാറാം യെച്ചൂരി മുന്നോട്ട് വെച്ച കോണ്‍ഗ്രസുമായി ഒത്തു ചേര്‍ന്നുള്ള നീക്കു പോക്കും സഖ്യവും വോട്ടിനിട്ട് തള്ളിയതോടെ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കില്ല.


നേരത്തെ, രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകട്ടെ എന്ന ഒത്തു തീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, യെച്ചൂരിയുടേത് വോട്ടിനിടണമെന്ന വാശിയിലായിരുന്നു പ്രകാശ് കാരാട്ട് പക്ഷം


പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം വോട്ടിനിട്ട് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ തള്ളുന്ന അസാധാരണ സാഹചര്യമാണ് സിപിഎമ്മില്‍ ഉണ്ടായിരിക്കുന്നത്. .

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ