General News

എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി ശരിവെച്ചു

Sun, Jan 21, 2018

Arabianewspaper 369
എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി ശരിവെച്ചു


20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശരിവെച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ രാഷട്രപതി അംഗീകരിച്ചു.


ഇരട്ട പദവി ഉപയോഗിച്ച് പ്രതിഫലം പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ അയോഗ്യരാക്കപ്പെട്ടത്.


എന്നാല് രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കേജ് രിവാള്‍ പറഞ്ഞു.
70 അംഗ ഡെല്‍ഹി നിയമസഭയില്‍ ഇതോടെ 46 സീറ്റായി ചുരുങ്ങി 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്..

Tags : AAP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ