OMG News

പരിക്കേറ്റ് രക്തം വാര്‍ന്നവരെ ജീപ്പു വൃത്തികേടാകുമെന്ന് പറഞ്ഞ് കയറ്റില്ല, പോലീസിനെതിരെ രോഷം

Sat, Jan 20, 2018

Arabianewspaper 1927
പരിക്കേറ്റ് രക്തം വാര്‍ന്നവരെ ജീപ്പു വൃത്തികേടാകുമെന്ന് പറഞ്ഞ് കയറ്റില്ല, പോലീസിനെതിരെ രോഷം

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന രണ്ട് ബൈക്ക് യാത്രികരെ ജിപ്പ് വൃത്തികേടാകുമെന്ന് പറഞ്ഞ് കയറ്റാത്തതില്‍ ഉത്തര്‍ പ്രദേശ് പോലീസിനെതിരെ പ്രതിഷേധം,


മനുഷ്യത്വരഹിതമായ പോലീസിന്റെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസുകാരോട നാട്ടുകാരായ ചിലര്‍ അഭ്യര്‍ത്ഥിക്കുകയും എന്നാല്‍, ജീപ്പില്‍ കയറ്റിയാല്‍ രക്തം വീണ് വൃത്തികേടാകുമെന്നും തങ്ങള്‍ക്ക് വാഹനത്തില്‍ ഇരിക്കേണ്ടതാണെന്നും നാട്ടുകാരോട് പോലീസ് പറയുന്ന വീഡിയോ വൈറലാണ്.


തുടര്‍ന്ന് മറ്റൊരു പോലീസ് ജീപ്പ് എത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഇവര്‍ മരിച്ചു കഴിഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


രക്തം വാര്‍ന്ന നിലയില്‍ കിടന്നിരുന്ന അര്‍പിത്.സണ്ണി എന്നി വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു,.


പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്രപാല്‍ സിംഗ്, പങ്കജ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെ കൃത്യ വിലോപം കാട്ടിയതിന്റെ പേരില്‍ ഡിജിപി സസ്‌പെന്‍ഡു ചെയ്തു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ