General News

ആസിയന്‍ നേതാക്കളുമായി റിപ്പബ്ലിക് ദിനാഘോഷം., കനത്ത സുരക്ഷ

Sat, Jan 20, 2018

Arabianewspaper 657
ആസിയന്‍ നേതാക്കളുമായി റിപ്പബ്ലിക് ദിനാഘോഷം., കനത്ത സുരക്ഷ

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തില്‍ തന്നെ വേറിട്ട സംഭവമായി മാറുന്ന ഈ വര്‍ഷത്തെ ജനുവരി 26 പരേഡിനായി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.


മുമ്പെങ്ങുമില്ലാത്ത സൈനിക സാന്നിദ്ധ്യമാണ് ഡെല്‍ഹിയില്‍. ആസിയാന്‍ രാജ്യങ്ങളിലെ പത്തോളം രാഷ്ട്രത്തലവന്‍മാരാണ് ഇക്കുറി ഡെല്‍ഗിയില്‍ എത്തുന്നത്. ഇതുവരെ പരേഡ് വീക്ഷിക്കാന്‍ ഒരു അതിഥി രാജ്യത്തിന്റെ തലവനായിരുന്നു എത്തിയിരുന്നതെങ്കില്‍ ഇതാദ്യമായി വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍ എത്തുകയാണ്.


തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, ബ്രൂണെ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് എത്തുന്നത്.


രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മദ്ധ്യത്തില്‍ അതിഥിയായെത്തുന്ന രാഷ്ട്രത്തലവനെ ഇരുത്തിയാണ് റിപ്പബ്ലിക് ദിനപരേഡ് വീക്ഷിക്ഷാന്‍ ഇരിപ്പടം സജ്ജമാക്കുന്നത്. ഇക്കുറി പത്തോളം വിദേശ രാഷ്ട്രത്തലവന്‍മാരെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇരിപ്പടം ഒരുക്കണമെന്നതാണ് ശ്രമകരമായ ജോലി. ഉപരാഷ്ട്രപതിയും പ്രതിരോധ മന്ത്രിയുമാണ് ഇവരുടെ തൊട്ടു അടുത്ത സീറ്റുകളില്‍ പതിവായി ഇരിക്കേണ്ടത്. ഇക്കുറി ഇതിനു മാറ്റം വരുമെന്ന സൂചനയുമുണ്ട്.


കഴിഞ്ഞ വര്‍ഷത്തക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള വേദിയാണ് ഇക്കുറി ഒരുക്കുന്നത്. 100 അടി വീതിയുള്ള ബുള്ളറ്റ് പ്രൂഫ് വേദി തയ്യാറായി കഴിഞ്ഞു. പത്ത് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ ഒരേ സമയം താമസിപ്പിക്കാനുള്ള സജ്ജികരണങ്ങളും ഒരുക്കിയിട്ടുണ്ട്. താജ് പാലസ്, താജ് മാന്‍സിംഗ്, മൗര്യ ഷെറാടണ്‍, ലീലാപാലസ്, ഒബ്രോയി തുടങ്ങിയ പഞ്ച നക്ഷത്ര ഹോട്ടലുകളെല്ലാം ഇവര്‍ക്കായി ബുക്കു ചെയ്തു കഴിഞ്ഞു, രാഷ്ട്രത്തലന്‍മാരേല്ലാം അവരവരുടെ ഭാര്യയോടൊപ്പമാകും എത്തുക. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലുള്ള പ്രോട്ടോക്കോളാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍, ബ്രൂണെ സുല്‍ത്താനാകും ആദ്യം പോഡിയത്തില്‍ എത്തുക. തായ് രാജാവ് അവസാനമായും എത്തും. ഒരോ മിനിട്ട് ഇടവിട്ടാകും ഇവര്‍ വന്നെത്തുക. കാറുകളില്‍നിന്ന് ഇറങ്ങുന്ന ഇവരെ രാഷ്ട്പതിയും പ്രധാനമന്ത്രിയ.ും ചേര്‍ന്ന് സ്വീകരിക്കും.


ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി പ്രകാരമാണ് ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ റിപ്പബ്ലിക് ദിന പരേഡിനായി ക്ഷണിക്കുന്നത്. ആസിയന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇവരെയെല്ലാം ന്യുഡെല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ സംഭവം, ഒരു മിനി ആസിയാന്‍ ഉച്ചകോടിയായി മാറുമെന്നാണ് കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ