General News

20 ആപ് എംഎല്‍എമാരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി

Fri, Jan 19, 2018

Arabianewspaper 621
20 ആപ് എംഎല്‍എമാരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി

ഇരട്ട പദവി ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘി്ച്ച കേസില്‍ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി.


പ്രസിഡന്റിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതോടെ 20 എംഎല്‍എമാരും അയോഗ്യരാക്കപ്പെടും. ഈ 20 ഇടത്തും ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായും വരും.


പാര്‍ലമെന്ററി സെക്രട്ടറി എന്ന പദവിയില്‍ ഇരുന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റിയെന്നാണ് ആരോപണം. എന്നാല്‍, തങ്ങള്‍ പ്രതിഫലം പറ്റിയിട്ടില്ലെന്ന് എംഎല്‍എമാര്‍ വെളിപ്പെടുത്തി. എഴുപതംഗ നിയമസഭയില്‍ 67 അംഗങ്ങളെ വിജയിപ്പിച്ച് മൃഗീയ ഭൂരിപക്ഷമാണ് ആപ് നേടിയിരുന്നത്. മൂന്നു അംഗങ്ങളെ മാത്രമാണ് ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത്


അതേസമയം, 20 എംഎഎല്‍എമാരെ അയോഗ്യരാക്കുന്നതു കൊണ്ട് കേജ് രിവാളിന്റെ മന്ത്രിസഭയ്ക്ക് ഭീഷണിയൊന്നുമില്ല.


 

Tags : 20 AAP MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ