General News

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

Thu, Jan 18, 2018

Arabianewspaper 531
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

ത്രിപുര,. നാഗാലാന്‍ഡ്, മേഘാലയ എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പു തീയതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നുമാണ് തിരഞ്ഞെടുപ്പ്.യ മാര്‍ച്ച് മൂന്നിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.


ഇന്നു മുതല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ ജ്യോതി അറിയിച്ചു.


ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ്. എല്ലാ മണ്ഡലങ്ങളിലേയും ഏതെങ്കിലും ഒരു ബൂത്തിലെ വിവിപാറ്റ് വോട്ടുകളും ക്രോസ് ചെക്കിംഗിനായി എണ്ണും.


മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ചിലാണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. മാര്‍ച്ച് ആദ്യ വാരം തന്നെ എല്ലായിടത്തും പുതിയ നിയമസഭ നിലവില്‍ വരാന്‍ പാകത്തിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് സജ്ജീകരിച്ചിരിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ