General News

യെച്ചൂരിക്കെതിരെ സിപിഎമ്മിനുള്ളില്‍ നീക്കം ശക്തം

Thu, Jan 18, 2018

Arabianewspaper 566
യെച്ചൂരിക്കെതിരെ സിപിഎമ്മിനുള്ളില്‍ നീക്കം ശക്തം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ശക്തമായ കേരള ലോബി നീക്കം തുടങ്ങി. പ്രകാശ് കാരാട്ടിനെ പാര്‍ട്ടി തലപ്പത്ത് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.


കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് യെച്ചൂരിക്കെതിരായ നീക്കത്തിനു പിന്നില്‍. കേരള ലോബിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.


കേരളത്തില്‍ സിപിഎമ്മിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. എന്നാല്‍, പാര്‍ട്ടിക്ക് ശക്തിയുള്ള മറ്റ് രണ്ടിടങ്ങളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനാണ് സിപിഎം ശ്രമം നടത്തുന്നത്.


ബിജെപിയാണ് മുഖ്യ ശത്രുവെന്ന യെച്ചൂരിയുടെ വാദം പ്രകാശ് കാരാട്ട് വിഭാംഗം അംഗീകരിക്കുന്നില്ല, വര്‍ഗീയതയെ ചെറുക്കാന്‍ മതേതര -ജനാധിപത്യ കക്ഷികളുമായി സഹകരിക്കണമെന്നും കോണ്‍ഗ്രസിനൊപ്പം ചേരണമെന്നുമാണ് യെച്ചൂരി പറയുന്നത്. എന്നാല്‍, കേരള ലോബിയും പ്രകാശ് കാരാട്ടും ഇതിനെ ഏതിര്‍ക്കുന്നു.


മതേതര പാര്‍ട്ടികളുമായി സഹകരിക്കാമെന്നും എന്നാല്‍, കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന് കാരാട്ട് പറയുന്നു.


പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള ഔദ്യോഗിക പ്രമേയവും ബദല്‍ പ്രമേയവും എത്തുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വടം വലി രൂക്ഷമാകുമെന്നാണ് സൂചന.


തങ്ങളുടെ നിലപാടുകളില്‍ നിന്നും അയഞ്ഞിട്ടില്ലാത്ത ഇരുപക്ഷവും ബലാബലത്തിന് ഒരുങ്ങുകയാണ്. യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുന്നതിനുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ