General News

ടി പി വധക്കേസിലെ പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് ആയുര്‍വേദ സുഖ ചികിത്സ

Thu, Jan 18, 2018

Arabianewspaper 449
ടി പി വധക്കേസിലെ പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന്  ആയുര്‍വേദ സുഖ ചികിത്സ

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സകല ചട്ടങ്ങളും മറി കടന്ന് ആയുര്‍വേദ സുഖ ചികിത്സ നല്‍കിയതായി പരാതി. സുഖ ചികിത്സയിക്ക് ഇടയില്‍ ചില പ്രതികള്‍ വീട്ടിലേക്കും പോയി.


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പലവിധ സൗകര്യങ്ങളുമായി കഴിയുന്നവരാണ് ചികിത്സ തേടിയത്. പ്രതികളായ കെ സി രാമചന്ദ്രനും ടി കെ രജീഷമാണ് ആയുര്‍വേദ ചികിത്സ തേടിയത്.


ഇവര്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങളാണ് അധികൃതര്‍ നല്‍കുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള രാമചന്ദ്രനും രജീഷും കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും നവംബറിനുമിടയില്‍ 45 ദിവസം സുഖ ചികിത്സയിലായിരുന്നു. പ്രത്യേകിച്ച് രോഗമൊന്നും ഇല്ലാതിരുന്നിട്ടും ഇവര്‍ കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ 45 ദിവസം ഉഴിച്ചിലും പിഴിച്ചിലും ധാര കോരലുമായി കഴിഞ്ഞു.


എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഇവരുടെ ചികിത്സയ്ക്ക് അനുവാദം നല്‍കിയത്. കെ സി രാമചന്ദ്രന്‍ നാലുമാസം കഴിഞ്ഞിട്ടും ചികിത്സയില്‍ തന്നെയാണെന്നാണ് രേഖകളില്‍.


ജയില്‍പുള്ളികള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ തന്നെ ജയിലുള്ളതിനു സമാനമായ അന്തരീക്ഷമാണ് ഒരുക്കേണ്ടത്. പോലീസ് കാവല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍, ടിപി കേസിലെ പ്രതികളുടെ കേസില്‍ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല.


പോലീസ് സുരക്ഷയുടെ സെല്ലുകള്‍ ഉള്ള ആശുപത്രികളിലാണ് സാധാരണ ചികിത്സ നല്‍കുന്നത്. ഇവരെ സന്ദര്‍ശിക്കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ട്. എന്നാല്‍, രാമചന്ദ്രനും രജീഷും കിടന്ന മുറികളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ യാതൊന്നും ഇല്ലായിരുന്നു.


കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പ്രഭാകരന്‍ തൃശൂരിലെ സുരേഷ് ബാബു വധക്കേസിലെ പ്രതി ബാലാജി എന്നിവരും സമാനമായ രീതിയില്‍ സുഖ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.


എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും അവിഹിത ഇടപെടലുകളാണ് ഇവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നതിന് കാരണമായതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Tags : T P case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ