General News

കൊല്ലത്ത് കാണാതായ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Thu, Jan 18, 2018

Arabianewspaper 806
കൊല്ലത്ത് കാണാതായ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലത്ത് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് കൊട്ടിയം സ്വജേശി ജിത്തു ജേക്കബിനെ കാണായത്. വീടിനു സമീപത്തെ പറമ്പിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ സംശയം തോന്നിയ പോലീസ് ജിത്തുവിന്റെ അമ്മയെ കസ്റ്റഡിയില്‍ എടുത്തു. ജിത്തുവിന്റെ അമ്മ ജയയും സുഹൃത്തായ അദ്ധ്യാപകനും പോലീസ് കസ്റ്റഡിയിലുണ്ട്.


പതിനഞ്ചു മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.


പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വീടിനു സമീപത്തും നിന്നും കണ്ടെടുത്തത്. ജയയുടെ സ്വഭാവത്തിലെ വൈചിത്രമാണ് പോലീസിന് സംശയം ജനിപ്പി്ച്ചത്.


കൈയ്യും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കിടന്ന സ്ഥലത്ത് കത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റെവിടേയൊ വെച്ച് കൊന്ന് കത്തിച്ച ശേഷം ഇവിടെ കൊണ്ടു വന്നിട്ടതാകാമെന്ന് പോലീസ് സംശയിക്കുന്നു.


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ