General News

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു

Wed, Jan 17, 2018

Arabianewspaper 564
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു

ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2017 ല്‍ ഇന്ത്യയിലെത്തിയ വിദേശികളുടെ എണ്ണം ഒരു കോടി കവിഞ്ഞു.


രാജ്യത്തിന് ഇതുവഴി 2700 കോടി യുഎസ് ഡോളറിന്റെ നേട്ടമുണ്ടായതായാണ് റിപ്പോര്‍്ട്ട്. ഇന്ത്യ ടൂറിസത്തിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന പ്രചാരണ ക്യാംപെയിന്റെ ഫലമാണ് ഇതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.


ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധന ഉണ്ടാകണമെന്നും ഇതിനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തില്‍ നിന്നുമാണ് ലഭി്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags : tourism 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ