General News

ഇന്ത്യക്ക് വീണ്ടും തോല്‍വി, പരമ്പരയും അടിയറ വെച്ചു

Wed, Jan 17, 2018

Arabianewspaper 554
ഇന്ത്യക്ക് വീണ്ടും തോല്‍വി, പരമ്പരയും അടിയറ വെച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും തോല്‍വി പിണഞ്ഞ ഇന്ത്യ വിദേശത്ത് വിജയം അത്ര എളുപ്പമല്ലെന്ന് വീണ്ടും തിരിച്ചറിഞ്ഞു. പേസ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്ക അല്പം കൂടി മികവു കാട്ടിയതിനാല്‍ അവര്‍ വിജയിച്ചു.


ഒന്നു പൊരുതാന്‍ പോലും ആകാതെ 60.2 ഓവറിനുള്ളില്‍ 151 റണ്‍സിനാണ് ഇന്ത്യന്‍ ബാറ്റിഗ് നിര കീഴടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 307 റണ്‍സാണെടുത്തത് ഇതില്‍ 153 റണ്‍സ് നായകന്‍ വിരാട് കോഹ് ലിയുടെ സംഭാവമയായിരുന്നു. രണ്ടാം ഇന്നിംഗ്‌സി്ല്‍ ദക്ഷിണാഫ്രിക്ക 258 ന് ഓള്‍ഔട്ടായി. ഇന്ത്യയുടെ രണ്ാം ഇന്നിംഗ്‌സ് 151 റണ്‍സിനും . 39 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ലുംഗി എഗിഡിയുടെ പേസ് ആക്രമണമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ കഥ കഴിച്ചത്.


ഒമ്പ്ത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിച്ച ശേഷമാണ് ചരിത്ര നേട്ടമായേക്കാവുന്ന പത്താം പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ എത്തിയ ഇന്ത്യ പരാജയം സമ്മതിച്ചത്.


സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ 135 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.


ദക്ഷിണാഫിക്കന്‍ പേസ് ആക്രമണത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ഒരോരുത്തരായി മടങ്ങി.


രോഹിത് ശര്‍മ മാത്രമാണ് പിടിച്ചു നിന്നത്. രോഹിത് ശര്‍മ (47) യും വാലറ്റക്കാരന്‍ ഷമി.യും (29) പൊരുതിയെങ്കിലും അവസാന വാക്ക് പേസ് ബൗളര്‍മാരുടേതായി,


മൂന്നു ടെസ്റ്റ് പരമ്പരയില്‍ രണ്ടിലും വിജയിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്ന അവസാന ടെസ്റ്റിലെങ്കിലും അടിമേടിക്കാതിരിക്കാന്‍ നോക്കണമെന്നു മാത്രമായിരിക്കും ഇനി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ചിന്ത.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ