General News

മുഖ്യമന്ത്രി ചൗഹാന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി, കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ്

Wed, Jan 17, 2018

Arabianewspaper 575
മുഖ്യമന്ത്രി ചൗഹാന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍ തന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനെ തള്ളുകയും തല്ലുകയും ചെയ്തതായി ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ മുന്നില്‍ പലവട്ടം നടത്തത്തിന് തടസമായി വന്ന ഇയാളെ വശത്തേക്ക് പിടിച്ചു തള്ളുകയും കൈകൊണ്ട് അടിക്കുകുയും ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.


ധര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നടന്നു പോകുന്ന ചൗഹാനു മുന്നില്‍ തടസമായി നടന്നു പോയ ഇയാളെ മുഖ്യമന്ത്രി പിടിച്ച് തള്ളുകയും തല്ലുകയും ചെയ്തതായി ചില പ്രദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.


എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. തന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റാണെന്നും മുഖ്യമന്ത്രി പിടിച്ച തള്ളിയതിനെ കുറ്റം പറയാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ