General News

കരസേനയ്ക്ക് 1.6 ലക്ഷം അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു,

Wed, Jan 17, 2018

Arabianewspaper 578
കരസേനയ്ക്ക് 1.6 ലക്ഷം അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു,

അത്യാധുനിക തോക്കുകള്‍ വാങ്ങാന്‍ പതിമൂന്ന് വര്‍ഷം മുമ്പ് അഭ്യര്‍ത്ഥിച്ച ശേഷം കരസേനയ്ക്ക് 1.6 ലക്ഷം തോക്കുകള്‍ ലഭിക്കുന്നു. ഏറ്റവും അത്യാധുനിക തോക്കുകള്‍ വേണമെന്ന് കരസേന ആവശ്യപ്പെട്ടത് 2004 ലാണ്.


പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് 3,547 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ ഉത്തരവിട്ടത്. 72,400 തോക്കുകളാണ് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ അവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 80,000 തോക്കുകളും താമസിയാതെ സൈന്യത്തിന് ലഭിക്കും.


പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ അതിര്‍ത്തിയിലെ സൈനികര്‍ക്കാണ് ഉടനടി ഇത്രയും തോക്കുകള്‍ വാങ്ങുന്നത്. രാത്രിയില്‍ ദൂരക്കാഴ്ച സജ്ജമാക്കുന്ന ബൈനോക്കുലര്‍ ലെന്‍സുകളും തെര്‍മല്‍ ഇമേജുകള്‍ ലഭ്യമാകുന്ന ക്യാമറയും മറ്റും ഘടിപ്പിച്ച ഹൈ ടെക് തോക്കുകളാണ് വാങ്ങുന്നവയില്‍ ഭുരിഭാഗവും.


11.5 ലക്ഷം വരുന്ന അംഗങ്ങളുള്ള ഇന്ത്യന്‍ ആര്‍മി ലോകത്തെ ഏറ്റവും വലിയ മൂുന്നാമത്തെ ആര്‍മിയാണ്.

Tags : army 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ