General News

കൊല്ലാന്‍ ശ്രമിക്കുന്നത് ആരെന്ന് തൊഗാഡിയയ്ക്ക് മാത്രമേ അറിയു- ആര്‍എസ്എസ്

Wed, Jan 17, 2018

Arabianewspaper 385
കൊല്ലാന്‍ ശ്രമിക്കുന്നത് ആരെന്ന് തൊഗാഡിയയ്ക്ക് മാത്രമേ അറിയു- ആര്‍എസ്എസ്

വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ ആരോപിക്കുന്നതു പോലെ തന്നെ വധിക്കുമെന്നതും മറ്റും അദ്ദേഹത്തിന് തന്നെ വിശദീകരിക്കാനാകുന്നതാണെന്ന് ആര്‍എസ്എസ്. സെഡ് പ്ലസ് സംരക്ഷണമുള്ള തൊഗാഡിയയെ വധിക്കുക എന്നത് അസംഭവ്യമാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ ബ്ലാക് ക്യാറ്റ് കമാന്‍ഡോകള്‍ ഒഴിഞ്ഞു നില്‍ക്കുകയുള്ളു.


തന്നെ വധിക്കുമെന്നതിന് തെളിവു നല്‍കുമെന്ന് തൊഗാഡിയ പറഞ്ഞിട്ടുണ്ട്. നമ്മള്‍ അതുവരെ കാത്തിരിക്കുക - ആര്‍എസ്എസ് നേതാവ് എംജി വൈദ്യ പറഞ്ഞു.


തൊഗാഡിയ നിലവില്‍ ആരുടേയും പേരു പറഞ്ഞിട്ടില്ലെന്നും വൈദ്യ പറഞ്ഞു.


2012 ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജസ്ഥാന്‍ പോലീസ് തന്നെ അറസ്റ്റു ചെയ്യാനും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താനുമാണ് ശ്രമമെന്ന് വിവരം ലഭിച്ചുവെന്നും ഇതിനെ തുടര്‍ന്ന് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


തൊഗാഡിയയെ അബോധാവസ്ഥയില്‍ ഒരു പാര്‍ക്കില്‍ വെച്ചു കണ്ടെത്തുകയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയ ബോധരഹിതനായി വീണതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു,. അഹമദ്ബാദിലെ ആശുപത്രിയില്‍ അഡ്മിറ്റായ തൊഗാഡിയ പിറ്റേന്ന് ഡിസ്ചാര്‍ജ് ആയി. ഇതിനു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയാണ് തൊഗാഡിയ ആരോപണം ഉന്നയിച്ചത്.


ആശുപത്രിയില്‍ കഴിഞ്ഞ തൊഗാഡിയയെ പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേലും, കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മൊദ്വാദിയയും സന്ദര്‍ശിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ