General News

ഹജ്ജ് സബ് സിഡി നിര്‍ത്താലാക്കി

Tue, Jan 16, 2018

Arabianewspaper 362
ഹജ്ജ് സബ് സിഡി നിര്‍ത്താലാക്കി

ഹജ്ജിന് പോകുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. പ്രതിവര്‍ഷം 700 കോടി രൂപയാണ് ഈ ഇനത്തില്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് നല്‍കി വന്നിരുന്നത്.


തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇതിന്റെ പ്രയോജനം നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യക്കാണ് ലഭിച്ചുവന്നിരുന്നത്. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കുന്ന എയര്‍ ഇന്ത്യ എല്ലാ തീര്‍ത്ഥാടകരിലേക്കും ഇത് നേരിട്ട് എത്തിക്കുന്നില്ല.


2012 ല്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവിലാണ് ഹജ്ജ് സബ്‌സിഡി പത്തു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.


ഹജ്ജ് സബ് സിഡി നല്‍കുന്നതിനു പകരം ഇന്ത്യയില്‍ നിന്നുള്ള ഹദജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ ഇടപെടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹജ്ജ് കമ്മറ്റികളും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ന്യുനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി സൗദിയിലെത്തി ഹദജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതു പ്രകാരം ഒരു ലക്ഷം എന്നത് 1.20 ലക്ഷമാ.യി ഹജ്ജ് ക്വാട്ട ഉയര്‍ത്തിയിരുന്നു,


ഹജ്ജ് സബ്‌സിഡിക്കുള്ള പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഹജ്ജ് സബ്‌സിഡി നിര്‍ത്താലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അദ്ധ്യക്ഷന്‍ കമാല്‍ ഫാറൂഖി സ്വാഗതം ചെയ്തു.


45 വയസില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷാകര്‍തൃത്വം ഇല്ലാതെ ഹജ്ജ് ചെയ്യാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.

Tags : Haj Subsidy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ