General News

അമേഠിയില്‍ രാഹുലിന് സ്വീകരണം, റോഡ് ഷോ

Tue, Jan 16, 2018

Arabianewspaper 708
അമേഠിയില്‍ രാഹുലിന് സ്വീകരണം, റോഡ് ഷോ

കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി ആദ്യമായി അമേഠി മണ്ഡലത്തിലെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന് സ്വീകരണം ഒരുക്കി കാത്തിരുന്നു.


രാഹുലിനെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് അണിനിരന്നത്. പ്രവര്‍ത്തകരുമൊത്ത് രാഹുല്‍ റോഡ് ഷോയും നടത്തി.


ഗുജറാത്ത് തിരഞ്ഞെടുപ്പു മൂലം രാഹുല്‍ കഴിഞ്ഞ നാലുമാസമായി അമേഠിയില്‍ എത്തിയിരുന്നില്ല. രാഹുല്‍ ഗുജറാത്തില്‍ തമ്പടിച്ച വേളയില്‍ മുഖ്യമ മന്ത്രി യോഗി ആദിത്യ നാഥും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ഇവിടെയെത്തി പൊതുയോഗവും റാലിയും നടത്തിയിരുന്നു. രാഹുല്‍ അമേഠിയുടെ കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ജനങ്ങളെ കാണുന്നില്ലെന്നും എംപി ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനം നടത്തുന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.


രാഹുലിനെ കാണാനില്ല എന്ന തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ വൈകിയാണെങ്കിലും അമേഠിയിലെത്തിയത്.


വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍രുകള്‍ തുരങ്കം വെയ്ക്കുകയാണെന്നും ഫുഡ്പാര്‍ക്ക് തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ നടപ്പാക്കുമെന്നും രാഹുല്‍ വാഗ്ദാനം നല്‍കി.


എന്നാല്‍, രാഹുലിന്റെ സ്വീകരണ യോഗങ്ങള്‍ അലങ്കോലമാക്കാന്‍ ചിലര്‍ ശ്രമം നടത്തി. ഇവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ