General News

ജസ്റ്റീസ് ലോയയുടെ മരണം; പരാതിക്കാരന് എല്ലാ രേഖകളും കൈമാറുക-സുപ്രീം കോടതി

Tue, Jan 16, 2018

Arabianewspaper 439
ജസ്റ്റീസ് ലോയയുടെ മരണം; പരാതിക്കാരന് എല്ലാ രേഖകളും കൈമാറുക-സുപ്രീം കോടതി

സിബിഐ ജഡ്ജ് ജസ്റ്റീസ് ബിഎം ലോയയുടെ മരണത്തിലെ ദൂരുഹത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിക്കാരന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാന്‍ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


പരാതിക്കാരന് കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാണോ എന്ന് അറിയില്ല. മെഡിക്കല്‍ രിപ്പോര്‍ട്ടുകളും മുംബൈ ഹൈക്കോതിയിലേയും ജില്ലാ കോടതികളിലേയും ജഡ്ജിമാരുടേയും മൊഴികളും എല്ലാം പെറ്റീഷണര്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.,


ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊതുതാല്‍പര്യ ഹര്ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയും മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സംഭാജിയുമാണ് പരാതിക്കാര്‍.


മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എല്ലാ രേഖകളും പെറ്റീഷണര്‍മാര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെമന്നും അറിയിച്ചു.
ഇതിനു ശേഷം മുദ്രവെച്ച കവറില്‍ രേഖകള്‍ കോടതിക്ക് കൈമാറി. രേഖകള്‍ കേസ് അന്വേഷണംപൂരത്തിയാകും വരെ പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും തങ്ങളെ മാറ്റി നിര്‍ത്തിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നടപടിക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, നിലപാടില്‍ ഉറച്ചു നിന്ന ചീഫ് ജസ്റ്റീസ് കേസുകള്‍ മറ്റൊരു ജൂനിയര്‍ ജഡ്ജിക്ക് കൈമാറുകയായിരുന്നു.

Tags : Loya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ