General News

തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു -പ്രവീണ്‍ തൊഗാഡിയ

Tue, Jan 16, 2018

Arabianewspaper 443
തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു -പ്രവീണ്‍ തൊഗാഡിയ

രാജസ്ഥാന്‍ പോലീസിന്റെ അറസ്റ്റു വാറണ്ടിനെ തുടര്‍ന്നാ കാണാതാകുകയും പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.


തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് വേട്ടയാടുകയാണെന്ന് തൊഗാഡിയ പറഞ്ഞു. രാമ ജന്മഭൂമി , ഗോ സംരംക്ഷണ വിഷയങ്ങളില്‍ തന്നെ നിശബ്ദനാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് തൊഗാഡിയ പറഞ്ഞു.


വ്യാജ ഏറ്റുമുട്ടലില്‍ തന്നെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വ്യാജ കേസുകളില്‍ തന്നെ കുടുക്കാന്‍ ശ്രമം നടത്തുന്നതായും തൊഗാഡിയ ആരോപിച്ചു,


2002 ലെ കേസിലാണ് തന്നെ പിടികൂടാന്‍ പോലീസ് എത്തിയത്. തന്നെ നിശബ്ദനാക്കുകയാണ് ലക്ഷ്യം,. രാജസ്ഥാന്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യാനാണ് എത്തിയത്. ചിലര്‍ എന്നോട് പറഞ്ഞു, വ്യാജ ഏറ്റുമുട്ടലില്‍ തന്നെ വധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്. കണ്ണീരോടെ തൊഗാഡിയ പറഞ്ഞു.


തനിക്കെതിരെ രാജസ്ഥാനില്‍ യാതൊരു കേസും നിലവിലില്ല. ഹിന്ദുക്കള്‍ക്കു വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും എല്ലാ ഹിന്ദു സംഘടനകളും ഒരുമിച്ച് പൊരുതണെമന്നും തൊഗാഡിയ പറഞ്ഞു,.


രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനാല്‍ ബോധ ക്ഷയം വന്നതാണെന്നും ചികിത്സ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം സാധാരണ നിലയിലായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ