General News

അണ്ടര്‍ 19 ലോകകപ്പ് : ഇന്ത്യക്ക് പത്തുവിക്കറ്റ് വിജയം

Tue, Jan 16, 2018

Arabianewspaper 451
അണ്ടര്‍ 19 ലോകകപ്പ് : ഇന്ത്യക്ക് പത്തുവിക്കറ്റ് വിജയം

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ദുര്‍ബല ടീമായ പപുവ ന്യു ഗിനിയയെയാണ് ഇന്ത്യ പത്തുവിക്കറ്റിന് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.


14 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ അങ്കുല്‍ റോയിയുടെ മികവിലാണ് ഇന്ത്യ പപുവെയെ 64 റണ്‍സിന് പുറത്താക്കിയത്.


65 റണ്‍സ് വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ ഇന്ത്യ വിക്കറ്റു നഷ്ടപ്പെടാതെ എട്ടോവറില്‍ വിജയം കണ്ടു. 39 പന്തില്‍ നിന്ന് 57 എടുത്ത നായകന്‍ പ്രിഥ്വി ഷായാണ് വിജയം എളുപ്പമാക്കിയത്. 12 വട്ടം ബൗണ്ടറിലൈന്‍ കടത്തിയ പൃഥ്രിയും ഒപ്പം കല്‍റയും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ