General News

ഡീസലിനും പെട്രോളിനും റെക്കോര്‍ഡ് വിലക്കയറ്റം

Tue, Jan 16, 2018

Arabianewspaper 432
ഡീസലിനും പെട്രോളിനും റെക്കോര്‍ഡ് വിലക്കയറ്റം

രാജ്യത്ത് ഡീസലിനും പെട്രോളിനും വിലകയറുന്നു. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍., ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 71.27 രൂപയും ഡീസലിന് 61.88 ഉം ആണ്.


ഓഗസ്ത് 2014 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ഉള്ളത്. ചൊവ്വാഴ്ച രാവിലെ ആറിന് പെട്രോളിന് ലിറ്ററിന് 9 പൈസയും ഡീസലിന് 14 പൈസയും ഉയര്‍ന്നു.


രാജ്യത്തെ നാലു മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും വലിയ വില വര്‍ദ്ധനവ്, പെട്രോളിന് 79.15 രൂപയാണ്ുള്ളത്. കൊല്‍ക്കൊത്തയില്‍ 74 രൂപയും ചെന്നൈയില്‍ 73.89 രൂപയുമാണ് ഉള്ളത്.


ഡീസല്‍ വില കൊല്‍ക്കൊത്തയില്‍ 64.54 ഉം മുംബൈയില്‍ 65.90 രൂപയും ചെന്നൈയില്‍ 65.23 രൂപയുമാണ്.


രാജ്യാന്തര ക്രൂൃഡോയില്‍ വിലയില്‍ വില വര്‍ദ്ധനവുണ്ടായതാണ് രാജ്യത്തെ റീട്ടെയില്‍ വിലയിലും പ്രതിഫലിച്ചതെന്ന് ഇന്ത്യന്‍ ഓയ്ില്‍ കോര്‍പറേഷന്‍ വക്താവ് പറഞ്ഞു,.രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് ഇപ്പോള്‍ 70 ഡോളറാണ്. 2014 ല്‍ ഇത് ബാരലിന് 35-40 ഡോളറായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ