General News

കാണാതായ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി

Tue, Jan 16, 2018

Arabianewspaper 399
കാണാതായ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിശ്വഹിന്ദു പരിഷത് മേധാവി പ്രവീണ്‍ തൊഗാഡിയയെ പാര്‍്ക്കിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി,. രാജസ്ഥാന്‍ ഹൈക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി പോലീസ് തിരഞ്ഞു വന്നപ്പോഴാണ് ഇദ്ദേഹത്തെ കാണാതായത്.


എന്നാല്‍, പിന്നീട്, അഹമദബാദിനടുത്ത് കോടര്‍പൂരിലെ പാര്‍ക്കില്‍ ഇദ്ദേഹത്തെ അബോധാവസ്ഥ.യില്‍ കണ്ടെത്തുകയായിരുന്നു. രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടായെന്നാണ് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
ഷാഹിബേയ്ഗിലെ ചന്ദ്രമണി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തൊഗാഡിയ ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ല.


സെഡ് പ്ലസ് സുരക്ഷയുള്ള തൊഗാഡിയ എങ്ങിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പാര്‍ക്കില്ലെത്തിയെന്നതിനെ കുറിച്ച് അന്വേഷിക്കുകയാണ്.


രാജസ്ഥാന്‍ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം തൊഗാഡിയയെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനൊപ്പം രാവിലെ പോയ തൊഗാഡിയയെ രാത്രി എട്ടരയോടെ പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു.


എന്നാല്‍,. തങ്ങള്‍ തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തിരുന്നില്ലെന്നാണ് രാജസ്ഥാന്‍ പോലീസ് പറയുന്നത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് വിശ്വഹിന്ദു പരിഷത് നേതാക്കള്‍ ആരോപിച്ചു.


രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിക്കാതെ 2002 ല്‍ പൊതുയോഗം ചേര്‍ന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. രാവിലെ 10.45 ന് സൊലിയ പോലീസ് സ്റ്റേഷനിലെത്തിയ രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തൊഗാഡിയയുടെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്തിയില്ല. ഇതിനെ തുടര്‍ന്ന് മടങ്ങി പോയി. പക്ഷേ, ഇതിനെ തുടര്‍ന്ന് തൊഗാഡിയയെ കാണാതാകുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ