General News

വിമര്‍ശകരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച്

Tue, Jan 16, 2018

Arabianewspaper 359
വിമര്‍ശകരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച്

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമാകാതെ തുടരുന്നു. ചീഫ് ജസ്റ്റീസിനെ വിമര്‍ശിച്ച മുതിര്‍ന്ന നാലു ജഡ്ജിമാരെ ഒഴിവാക്കി സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ഭരണ ഘടനാ ബെഞ്ചിന് രൂപം നല്‍കി.


ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച ദുരുഹതയെപ്പറ്റി അന്വേഷിക്കുന്നതിനുള്ള പൊതു താല്‍പര്യ ഹര്‍ജി മുന്‍ നിശ്ചയിച്ച ്പ്രകാരം ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിഗണിക്കും,.


ആധാര്‍, ശബരിമല സ്ത്രീ പ്രവേശം തുടങ്ങിയ നിരവധി ഗൗരവമുള്ള വിഷയങ്ങള്‍ പരിണണിക്കുന്നതിനാണ് അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് രൂപം നല്‍കിയത്.


മുതിര്‍ന്ന ജഡ്ജിമാരായ ജെ ചലമേശ്വര്‍, കുര്യന്‍ ജോസഫ് എംബി ലോകൂര്‍, രന്‍ജന്‍ ഗൊഗോയ്. എന്നിവരുള്‍പ്പെടുന്ന നാലുപേരെ മാറ്റി നിര്‍ത്തിയാണ് ബെഞ്ച് രൂപീകരിച്ചത്. പ്രധാനപ്പെട്ട കേസുകളില്‍ നിന്നും തങ്ങളെ ഒഴിവാക്കുന്നുവെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റീസിനെതിരെ നാലു ജഡ്ജിമാര്‍ കഴിഞ്ഞ വെള്ളിയാഴ്ച അപ്രതീക്ഷിതവും അസാധരണവുമായ നടപടിയിലൂടെ വാര്‍ത്താ സമ്മേളനം നടത്തിയത്.


ചീഫ് ജസ്റ്റീസിനെ വിമര്‍ശിച്ച ഈ നാലു പേരേയും ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കിയത് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തെളിയിക്കുന്നതാണ്.


പുതിയ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ കൂടാതെ ജസ്റ്റീസുമാരായ എകെ സിക്രി, എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷന്‍ എന്നിവരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷവും ഇതേ ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഡെല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള കേസുകളും, ദയാവധവും എല്ലാം പരിഗണിച്ചത്. അവിഹിത ബന്ധം സംബന്ധിച്ച കേസുകളില്‍ സ്ത്രീകളേയും പ്രതി ചേര്‍ക്കാനുള്ള ഹര്‍ജി,. സ്വവര്‍ഗ രതി എന്നീ വിഷയങ്ങളിലും ഇതേ ബെഞ്ച് വാദം കേള്‍ക്കും,.

Tags : SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ