General News

അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വി്ട്ടയച്ചു

Mon, Jan 15, 2018

Arabianewspaper 347
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വി്ട്ടയച്ചു

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ച.ു ഇതേ കേസില്‍ നടി അമല പോള്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി.


സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ലക്ഷം രൂപയുടെ ബോണ്ട് എഴുതി നല്‍കിയും രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയച്ചു.


2010 ല്‍ സുരേഷ് ഗോപി പോണ്ടി ച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖ ചമച്ചുവെന്നാണ് ആരോപണം. ഹൈക്കോടതി മുന്‍ കൂര്‍ ജ്ാമ്യം നല്‍കിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയായിരുന്നു.


പുതുച്ചേരിയില്‍ താമസിച്ചപ്പോഴാണ് വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന് നടി അമല പോള്‍ അറിയിച്ചു. സുരേഷ് ഗോപിയും തനിക്ക് പോണ്ടിച്ചേരിയില്‍ സ്ഥലവും വീടും ഉണ്ടെന്ന് ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.


നേരത്തെ, നട്ന്‍ ഫഹദ് ഫാസിലിനെതിരെയും കേസ് എടുത്തിരുന്നുവെങ്കിലും പിഴ അടച്ച് കേസില്‍ നിന്നും ഫഹദ് ഒഴിവായി.


 

Tags : Suresh Gopi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ