General News

കോഹ് ലിക്ക് സെഞ്ച്വുറി, ഇന്ത്യ ലീഡ് വഴങ്ങി.

Mon, Jan 15, 2018

Arabianewspaper 432
കോഹ് ലിക്ക് സെഞ്ച്വുറി, ഇന്ത്യ ലീഡ് വഴങ്ങി.

 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ലീഡ് വഴങ്ങി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 307 റണ്‍സിന് അവസാനിച്ചു നായകന്‍ വിരാട് കോഹ് ലി നേടിയ സെഞ്ച്വുറിക്കും (153) ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെ മറികടക്കാന്‍ കഴിഞ്ഞില്ല പാണ്ഡ്യ 16 ഉം അശ്വിന്‍ 38 ഉം റണ്‍സെടുത്തു പാണ്ഡ്യ 16 ഉം അശ്വിന്‍ 38 ഉം റണ്‍സെടുത്തു.


എന്നാല്‍, മൂന്നാം ദിനം തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പൊടുന്നനെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. കളി നിര്‍ത്തുമ്പോള്‍ ആതിഥിയേര്‍ മൂന്നിന് രണ്ട് എന്ന നിലയിലാണ്. ജസ്പ്രീത് ബുംറയാണ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയത്.


ആദ്യ ടെസ്റ്റിലെ പരാജയത്തിനു ശേഷവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു.  


നായകന്‍ കോഹ് ലിയുടെ ചെറുത്തു നില്‍പില്‍ ഇന്ത്യ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന നിലയിലായിരുന്നു ഇന്ത്യ
.മുരളി വിജയ് മാത്രമാണ് കോഹി ലിക്കോപ്പം അല്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. അര്‍ദ്ധ സെഞ്ച്വുറിക്ക് നാലു റണ്‍സ് അകലെ വെച്ചാണ് മുരളി വിജയ് പുറത്തായത്. ചേതേശ്വര്‍ പൂജ്‌റ പൂജ്യത്തിനാണ് പുറത്തായത്. ലോകേഷ് രാഹുലും രോഹിത് ശര്‍മയും പത്തു റണ്‍സ് വീതം എടുത്തു. പാര്‍ത്ഥിവ് പട്ടേല്‍ 19 ഉം എടുത്തു പുറത്തായി. 11 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് 86 റണ്‍സുമായി ബാറ്റു ചെയ്യുന്ന കോഹ്ലിക്ക് ഒപ്പമുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ